വിമാനം അനിശ്ചിതമായി വൈകിയതിൽ പ്രതിഷേധിച്ചു ; കോഴിക്കോട് വിമാനത്താവളത്തിൽ രണ്ട് യാത്രക്കാർ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വിമാനം അനിശ്ചിതമായി വൈകിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ. വിമാനത്താവളത്തിലെ പാസ്‌വേ ഉപരോധിച്ച സ്ത്രീകളെ മാറ്റാനുള്ള ശ്രമത്തിനിടെ ഒരു വ്യവസായ സുരക്ഷാ ഉദ്യോഗസ്ഥയ്ക്കു പരിക്കേറ്റു. ഇതേത്തുടർന്ന് രണ്ടുപേരെ വിമാനത്താവള സുരക്ഷാസേന അറസ്റ്റു ചെയ്ത് പോലീസിന് കൈമാറി. കണ്ണൂർ സ്വദേശി സൗദ (40), ഒഞ്ചിയം സ്വദേശി കദീജ (46) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് വിമാനത്താവളത്തിൽ പ്രശ്നങ്ങളുണ്ടായത്. ഇൻഡിഗോ എയറിന്റെ എട്ടുമണിക്കുള്ള കോഴിക്കോട് – ബെംഗളൂരു വിമാനത്തിലെ യാത്രക്കാരാണ് ബഹളംവെച്ചത്. വിമാനം ഒരു മണിക്കൂർ വൈകുമെന്നാണ് ഇൻഡിഗോ ആദ്യം അറിയിച്ചത്. എന്നാൽ ഇത് അനിശ്ചിതമായി നീണ്ടു.

ഇതേസമയം ഇൻഡിഗോയുടെ തന്നെ 10.30-ന് പുറപ്പെടുന്ന മറ്റൊരുവിമാനത്തിന്റെ ചെക്ക് ഇൻ ആരംഭിച്ചു. വൈകിയ വിമാനത്തിൽ ഹൈദരാബാദിലെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കേണ്ട അഞ്ചു വിദ്യാർഥികളും അവരുടെ മാതാക്കളും ഉണ്ടായിരുന്നു. ബെംഗളൂരുവിൽനിന്ന് 12 മണിക്കുള്ള ഹൈദരാബാദ് കണക്‌ഷൻ വിമാനത്തിൽ പോകാനിരുന്നവരായിരുന്നു ഇവർ. എട്ടുമണിക്കുള്ള വിമാനം അനിശ്ചിതമായി വൈകുമെന്നറിഞ്ഞതോടെ ഇവർ ബഹളം വെക്കുകയും വിമാനത്താവള പാസ് വേ ഉപരോധിക്കുകയുംചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....