പട്ടാമ്പി : കുളപ്പുള്ളി പട്ടാമ്പി സംസ്ഥാന പാതയുടെ തകർച്ചയിൽ കുളിച്ച് പ്രതിഷേധിച്ച് പട്ടാമ്പി അണ്ടലാടി സ്വദേശി ശമ്മിൽ. വർഷങ്ങളായി തകർന്ന് കിടക്കുന്ന പാതയിൽ പേരിന് മാത്രമാണ് കഴിഞ്ഞ കുറെ വർഷങ്ങളായി നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. മഴക്കാലത്ത് റോഡിൽ രൂപപ്പെട്ട കുഴികളിൽ വീണ് നിരവധി അപകടങ്ങളാണ് തൊട്ടടുത്ത ദിവസങ്ങളിൽ ഉണ്ടായിട്ടുള്ളത്. റോഡ് തകർച്ച മൂലം പട്ടാമ്പിയിൽ മുഴുവൻ സമയ ബ്ലോക്കും സ്ഥിരം കാഴ്ച്ചയാണ്.
റോഡിന്‍റെ തകര്‍ച്ച : കുഴിയിൽ കുളിച്ച് പ്രതിഷേധം
RECENT NEWS
Advertisment