പ്രതിഷേധം ഫലം കണ്ടു ; തലവടി ചൂട്ടുമാലി പാടശേഖരത്തിലെ നെല്ല് സംഭരണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

എടത്വ : വിളവെടുപ്പ് നടത്തിയിട്ട് പതിനാറ് ദിവസം പിന്നിട്ടപ്പോൾ പ്രതിഷേധ സമരത്തെ തുടര്‍ന്ന് നെല്ല് സംഭരണം തുടങ്ങി. തലവടി ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതി യാണ് കഴിഞ്ഞ ദിവസം തലവടി കൃഷി ഭവൻ ഉപരോധിച്ചത്. 110 ഏക്കർ വരുന്ന ചൂട്ടുമാലി പാടശേഖരത്തിന്റെ വിളവെടുപ്പ് നടത്തിയത് മാർച്ച് 28ന് ആണ്. കൊയ്ത്ത് കഴിഞ്ഞ ഉടൻ പാഡി മാർക്കറ്റിങ് അധികൃതരെ അറിയിക്കുകയും സംഭരണം നടത്തേണ്ട മില്ലിന്റെ പാടശേഖരത്ത് എത്തുകയും ചെയ്തിരുന്നു. നെല്ല് കൂടുതൽ ദിവസം പാടത്ത് ഇടാൻ പറ്റാത്തത് കൊണ്ട് മി മില്ലുകാരുടെ വ്യവസ്ഥ അംഗീകരിക്കാന്‍ തയ്യാറാകേണ്ടി വന്നു. ഇന്നലെ എത്തുമെന്ന ഉറപ്പിമേൽ ഏകദേശം 400 ചാക്ക് നെല്ല് കർഷകർ നിറയ്ക്കുകയും ചെയ്തു. നെല്ല് തക്ക സമയത്ത് സംഭരിക്കാത്തതിനെ തുടർന്ന് നിറച്ച ചാക്കുകൾ പൊട്ടിച്ച് ഉണക്കി കൊടുക്കണമെന്നാണ് മില്ലുകാരുടെ പ്രതിനിധി ആവശ്യപ്പെടുന്നത്.ഇത് വൻ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് കർഷകർ പറഞ്ഞു.

പ്രസിഡൻ്റ് സന്തോഷ് മാത്യു, സുരേഷ് അഞ്ചുമനയ്ക്കല്‍,ഡോ. ജോൺസൺ വി ഇടിക്കുള, ശ്രീകല നായർ ,സാം തോമസ്, ശ്രീദാസ് വി, എൻ ഗോപിനാഥൻ ,രജീഷ് കുമാർ പൊയ്യാലുമാലിൽ, ചെറിയാൻ ജോർജ്ജ്, ബാബു ചെറിയാൻ, രമേശൻ, ചാക്കോ മാത്യു, സി. കെ ഹരിദാസ്, എ.ഒ ഗീവർഗ്ഗീസ്, റെജി ജോർജ് എന്നിവരുടെ നേതൃത്വത്തില്‍ കൃഷി ഓഫീസർ സ്നേഹായ്ക്ക് നിവേദനം നല്‍കിയിരുന്നു .തോമസ് കെ തോമസ് എംഎൽഎ കൃഷി ഓഫിസർ സ്നേഹയെ ഫോണില്‍ ബന്ധപ്പെട്ടു. എടത്വ പോലീസ് എത്തുകയും കൃഷി ഓഫിസറും സമിതി ഭാരവാഹികളുമായി ചർച്ച നടത്തിയിരുന്നു. അടിയന്തിര നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. വിളവെടുപ്പ് നടത്തിയിട്ടുള്ള ഒട്ടേറെ പാടശേഖരങ്ങളിൽ നെല്ല് സംഭരിക്കാതെ ഇപ്പോഴും കിടക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...