പാലക്കാട് : പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ റോഡിലെ കുഴിയില്‍ വീണ വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊഴിഞ്ഞാമ്പാറയില്‍ അന്തര്‍ സംസ്ഥാനപാത ഉപരോധിച്ചു. ഇന്നലെയാണ് പഴനിയാര്‍ പാളയം ലൈബ്രറി സ്ട്രീറ്റില്‍ ജയന്തി മാര്‍ട്ടിന്‍മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
കൊഴിഞ്ഞാമ്പാറ സ്‌കൂളിന് മുന്നിലെ കുഴിയില്‍ പെട്ട ഇരുചക്ര വാഹനത്തില്‍ നിന്ന് വീണ ജയന്തി മാര്‍ട്ടിന്റെ ശരീരത്തിലൂടെ ചരക്ക്‌ലോറി കയറി ഇറങ്ങി. മൃതദേഹം ചതഞ്ഞരഞ്ഞു. വീലുകള്‍ക്കിടയില്‍ കുടുങ്ങിയ മൃതദേഹം ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. റോഡ് ടാര്‍ ചെയ്യാത്ത പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. കുഴിയില്‍ വാഴനട്ടായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























