Tuesday, July 1, 2025 10:50 pm

കാലിക്കറ്റ് സര്‍വകലാശാലയിലെ താത്ക്കാലിക സെനറ്റ് സംവിധാനം: ഗവര്‍ണറുടെ തീരുമാനം രണ്ട് ദിവസത്തിനകമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാലിക്കറ്റ് സര്‍വകലാശാലയിലെ പുതിയ താല്‍ക്കാലിക സെനറ്റ് സംവിധാനത്തിലും മലയാള സര്‍വകാലശാല വിസി നിയമനത്തിലും ഗവര്‍ണറുടെ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് സൂചന. ഇന്ന് തലസ്ഥാനത്ത് എത്തുന്ന ഗവര്‍ണര്‍ നാളയോ മറ്റന്നാളോ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന.  കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് കാലവധി ആറിന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഇന്ന് തലസ്ഥാനത്ത് എത്തുന്ന ഗവര്‍ണര്‍ ഇതു സംബന്ധിച്ച് ഇന്നോ നാളയോ തീരുമാനം എടുത്തേക്കുമെന്നാണ് സൂചന.

താല്‍ക്കാലിക ഭരണസമിതി രൂപീകരിക്കുന്നതിനു സര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്‍, നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. പകരം സംവിധാനം ഏര്‍പ്പെടുത്തേണ്ടതു ഗവര്‍ണറുടെ അധികാരമാണ് എന്നു ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ അധികാരം ഹൈക്കോടതി കൂടി ശരിവെച്ച സാഹചര്യത്തില്‍ പകരം സംവിധാനം സംബന്ധിച്ച് ഗവര്‍ണറുടെ തീരുമാനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

അതിനിടെ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതല കാലിക്കറ്റ് വിസിക്കു നല്‍കണമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു കത്തു നല്‍കിയെങ്കിലും ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല. കാലിക്കറ്റ് വിസി ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസ് നേരിടുന്നയാളായതിനാല്‍ അദ്ദേഹത്തിനു ഗവര്‍ണര്‍ ചുമതല നല്‍കാന്‍ സാധ്യതയില്ല. പകരം കേരള, കാലിക്കറ്റ്, സംസ്‌കൃതം, മലയാളം സര്‍വകലാശാലകളിലെ സീനിയര്‍ മലയാളം പ്രഫസര്‍മാരുടെ പട്ടിക രാജ്ഭവന്‍ ശേഖരിച്ചിട്ടുണ്ട്. ഇവരില്‍ ആര്‍ക്കെങ്കിലും ചുമതല കൈമാറാനാകും സാധ്യത.

ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിശപ്പ് രഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഏറത്ത് വടക്കടത്തുകാവില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു

0
പത്തനംതിട്ട : വിശപ്പ് രഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഏറത്ത് വടക്കടത്തുകാവില്‍...

മുണ്ടുകോട്ടക്കൽ 91 നമ്പർ അംഗണവാടിയുടെ ഉത്‌ഘാടനം നടത്തി

0
പത്തനംതിട്ട : സ്മാർട്ട് അങ്കണവാടികൾ നാടിൻറെ വിദ്യാഭ്യാസത്തിന്റെയും സാംസ്‌കാരികതയുടെയും സന്ദേശമാണെന്ന് നഗരസഭ...

ഷാർജയിൽ നടന്ന PEXA ക്രിക്കറ്റ് ടൂർണമെന്റിൽ പാന്തേഴ്സ് പന്തളം ടീം ജേതാക്കളായി

0
ഷാർജ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PEXA UAE) യുടെ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
തീയതി നീട്ടി സ്‌കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷം/പുന:പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുളള...