തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രോക്‌സി വോട്ടിന് നിയമഭേദഗതി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി.
പോസ്റ്റല്‍ വോട്ടിനോ പ്രോക്‌സി വോട്ടിനോ കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും അനുമതി നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടറുടെ പ്രതിനിധിയെ നിയോഗിച്ച് വോട്ട് ചെയ്യുന്ന രീതിയാണ് പ്രോക്‌സി വോട്ട്.
വോട്ടെടുപ്പിന്റെ സമയം ഒരു മണിക്കൂര്‍ കൂടി നീട്ടണമെന്നും പഞ്ചായത്ത് മുന്‍സിപ്പാലിറ്റി ആക്‌ട് ഭേദഗതി ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തില്‍ ആവശ്യപ്പെട്ടു.