റാന്നി : അങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി സി.പി.ഐയിലെ പി.എസ് സതീഷ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു.എതിരില്ലാതെയാണ് സതീഷ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടത്. പി.എസ് സതീഷ് കുമാറിന്റെ പേര് ബിച്ചു ആന്‍ഡ്രൂസ് നിര്‍ദേശിച്ചു, അഞ്ജു ജോണ്‍ പിന്താങ്ങി.പൊതുമരാമത്ത് അസി.എക്സിസിക്യൂട്ടീവ് എഞ്ചിനീയര്‍ അംബിക വരണാധികാരിയായിരുന്നു.യു.ഡി.എഫിലെ അഞ്ചംഗങ്ങളും ബി.ജെ.പിയുടെ ഏക അംഗവും തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു.
വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനവും യോഗവും നടത്തി. യോഗം സി.പി.ഐ മണ്ഡലം കമ്മറ്റിയംഗം സന്തോഷ് കെ ചാണ്ടി ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കല്‍ സെക്രട്ടറി ബി.നിസാംകുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, അംഗങ്ങളായ ജലജാ രാജേന്ദ്രന്‍, കുഞ്ഞുമറിയാമ്മ ടീച്ചര്‍, ഷൈനി മാത്യൂസ്, വി.ടി ലാലച്ചന്‍, എം.ആര്‍ വത്സകുമാര്‍, എം.വി പ്രസന്നകുമാര്‍, വിവിന്‍ മാത്യു,ടിബു പുരയ്ക്കല്‍, ജോര്‍ജ് മാത്യു, തെക്കേപ്പുറം വാസുദേവന്‍, ഹാപ്പി പ്ലാച്ചേരി, ഇ.ടി കുഞ്ഞുമോന്‍, ബിജോയ് പുള്ളോലി, പി.അനീഷ് മോന്‍ എന്നിവര്‍ പ്രസംഗിച്ചു.