പാനാജി : ഗോവയുടെ ഗവര്‍ണറായി പി.എസ് ശ്രീധരന്‍ പിള്ള അധികാരമേല്‍ക്കും. പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് മിസോറാം ഗവര്‍ണറായ പി എസ് ശ്രീധരന്‍ പിള്ളയെ ഗോവയിലേക്ക് മാറ്റിയത്.
ഹരിയാന ഗലവര്‍ണറായിരുന്ന സത്യദേവ് നാരായണ് ആര്യയെ ത്രിപുരയിലേക്ക് സ്ഥലംമാറ്റി. ത്രിപുര ഗവര്‍ണറായിരുന്ന രമേശ് ബൈസിനെ ജാര്‍ഖണ്ഡ് ഗവര്‍ണറാക്കി. തവര്‍ ചന്ദ് ഗെലോട്ട് കര്‍ണാടക ഗവര്‍ണറാകും. മന്ത്രി സഭ പുന:സംഘടനയ്ക്ക് മുന്നോടിയായിട്ടാണ് തവര്‍ ചന്ദ് ഗെലോട്ടിനെ കര്‍ണാടക ഗവര്‍ണറാക്കുന്നത്.
നിലവില്‍ സാമൂഹിക ക്ഷേമ മന്ത്രിയാണ് തവര്‍ ചന്ദ് ഗെലോട്ട്. മംഗുഭായ് ചാംഗ്‌നാഭായ് പട്ടേല്‍ മധ്യപ്രദേശ് ഗവര്‍ണറാകും. ഭദ്രു ദട്ടാത്രയയെ ഹിമാചല്‍ പ്രദേശില്‍ നിിന്ന് ഹരിയാനയിലേക്ക് മാറ്റി. ഹരിബാബു കംമ്പാംപതി മിസോറാം ഗവര്‍ണറാകും. രാജേന്ദ്ര വിശ്വനാഥ അര്‍ലേകര്‍ ഹിമാചല്‍ പ്രദേശ് ഗവര്‍ണറുമാകും.