തിരുവനന്തപുരം : നിപാ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ പി.എസ്.സി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചു
കേരളാ പബ്ലിക് സർവീസ് കമ്മീഷൻ കോഴിക്കോട് മേഖലാ ഓഫിസിൽ വെച്ച് നാളെ (തിങ്കൾ )മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ കമ്പനി / ബോർഡ്/ കോർപ്പറേഷനിലേക്കുള്ള ഡ്രൈവർ തസ്തികയുടെ പ്രായോഗിക പരീക്ഷകളാണ് മാറ്റി വെച്ചത്.
കോഴിക്കോട് ജില്ലാ പി.എസ്.സി. ഓഫിസിൽ വെച്ച് ഈയാഴ്ച (സെപ്തം: 6 മുതൽ 10 വരെ) നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് പരിശോധനയും സർവ്വീസ് പരിശോധനയും മുഖാമുഖവും മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കുന്നതാണ്. കൊല്ലം, എറണാകുളം മേഖലാ ഓഫിസുകളിൽ നിശ്ചയിച്ച ഡ്രൈവർ തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷകൾക്ക് മാറ്റമില്ല.