പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ 9940-16580 രൂപ ശമ്പള നിരക്കില്‍ എല്‍.ഡി ക്ലര്‍ക്ക് (എസ്.ആര്‍ ഫോര്‍ പി.എച്ച് )ബാക്ക്ലോഗ് ( കാറ്റഗറി നമ്പര്‍ 258/2012) തസ്തികയിലേക്ക് 18.10.2016 ല്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് (റാങ്ക് ലിസ്റ്റ് നമ്പര്‍ 653/16/ഡി.ഒ.എച്ച് ) 17.10.2019 അര്‍ദ്ധരാത്രിയോടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് 18.10.2019 മുതല്‍ റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ 9190-15780 രൂപ ശമ്പള നിരക്കില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ( സംസ്‌കൃതം) തസ്തികയിലേക്ക് 12.04.2016 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ (റാങ്ക് ലിസ്റ്റ് നമ്പര്‍ 209/16/ ) മൂന്നു വര്‍ഷ കാലാവധി, നിശ്ചിത കാലയളവില്‍ ആരെയും നിയമന ശിപാര്‍ശ ചെയ്യാത്തതിനാല്‍ ഒരു വര്‍ഷം കൂടിയോ ഒരു ഉദ്യോഗാര്‍ഥിയെ എങ്കിലും നിയമന ശിപാര്‍ശ നല്‍കുന്നതുവരെയോ ഏതാണോ ആദ്യം ഇതുവരെ കമ്മീഷന്റെ ഉത്തരവ് പ്രകാരം നീട്ടിയിരുന്നു.
റാങ്ക് പട്ടികയില്‍ നിന്നും രണ്ട് ഉദ്യോഗാര്‍ഥികളെ 30.12.2019 ല്‍ നിയമന ശിപാര്‍ശ നല്‍കിയതിനാല്‍ 30.12.2019 മുതല്‍ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.