കൊച്ചി :വിദ്വേഷ പ്രസംഗം നടത്തിയ പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിനെതിരെ പി.ടി തോമസ്. ബിഷപ്പിന്‍റെ പ്രസംഗം സമുദായ സൗഹാര്‍ദ്ധം വളര്‍ത്താന്‍ ഉപകരിക്കുന്നതല്ല. ഇത്തരം നിരീക്ഷണങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന വിള്ളല്‍ അപകടരമാണ്. മത സൗഹാര്‍ദ്ധം പുലര്‍ത്തിപോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ആരും ഇന്ധനം നല്‍കരുതെന്നും പി.ടി തോമസ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.
സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വര്‍ത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതല്‍. ജാതി-മതാടിസ്ഥാനത്തില്‍ കുറ്റവാളികള്‍ പ്രവര്‍ത്തിക്കുന്നത് ആധുനിക കാലഘട്ടത്തില്‍ വിരളമാണെന്നും കുറിപ്പില്‍ പറയുന്നു.
