തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസ് കേരളനിയമസഭ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് പി.ടി തോമസ് എം.എല്‍.എ നിയമസഭയില്‍. മന്ത്രി ശിവന്‍കുട്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ മറുപടി കേട്ടപ്പോള്‍ പ്രതിപക്ഷമാണോ പ്രതികള്‍ എന്ന് സംശയിച്ചു പോയി. ഞങ്ങളാണോ കോടതിയില്‍ പോയതെന്ന് തോന്നും മുഖ്യമന്ത്രിയുടെ ന്യായം പറച്ചില്‍ കേട്ടാല്‍. കെ.എം മാണിയുടെ ആത്മാവ് ഈ വിധിയില്‍ സന്തോഷിക്കും. ആന കരിമ്പിന്‍ കാട്ടില്‍ കയറിയ പോലെയാണ് 2015 ലെ ബജറ്റ് ദിനത്തില്‍ ശിവന്‍കുട്ടി നിയമസഭയില്‍ അഴിഞ്ഞാടിയതെന്നും അദ്ദേഹം ആരോപിച്ചു.