തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ ആളുകള്‍ ബി.ജെ.പിയിലേക്ക് ചേക്കേറുന്നുവെന്ന് റിപ്പോര്‍ട്ട്. മെട്രോമാന്‍ ശ്രീധരന് പിന്നാലെ കായികതാരം പി.ടി ഉഷയും ബി.ജെ.പിയിലേക്കെന്നാണ് പുതിയ വാര്‍ത്ത. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയില്‍ പി.ടി ഉഷ അംഗത്വമെടുക്കുമെന്നാണ് സൂചന. പൊതുസമ്മതരായവരെ പാര്‍ട്ടിയിലെത്തിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് നീക്കമെന്നും കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്കെത്തുമെന്നും ബി.ജെ.പി കണക്കു കൂട്ടുന്നു.
മെട്രോമാന്‍ ശ്രീധരന് പിന്നാലെ കായികതാരം പി.ടി ഉഷയും ബി.ജെ.പിയിലേക്ക്
RECENT NEWS
Advertisment