പത്തനംതിട്ട : ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോപീഡിക്‌സ്, ഇ.എന്‍.ടി, സര്‍ജറി വിഭാഗങ്ങളിലായി പ്രഗത്ഭരും പരിചയ സമ്പന്നരുമായ ഏഴ് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ഇലന്തൂര്‍ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ലഭ്യമാണ്.
ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഡോ.ഗംഗാധരന്‍ പിള്ളയുടെ സേവനം തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ലഭിക്കും. ഗൈനക്കോളജി വിഭാഗത്തില്‍ ഡോ. ശോഭനകുമാരിയുടെ സേവനം തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ലഭിക്കും. ഇ.എന്‍.ടി വിഭാഗത്തില്‍ ഡോ. മഹേഷ് മധുവിന്റെ സേവനം തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലുവരെ ലഭിക്കും.
ഓര്‍ത്തോപീഡിക്‌സ്് വിഭാഗത്തില്‍ ഡോ. നിയാസ് ഖാന്റെ സേവനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 4.30 മുതല്‍ 6.30 വരെ ലഭ്യമാകും.
ഫിസിഷ്യന്‍ ഡോ. ചിന്‍മയിയുടെ സേവനം ബുധന്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകിട്ട് അഞ്ചുവരെ ലഭിക്കും.
സര്‍ജന്‍ ഡോ. രേവതി രഘുനാഥന്റെ സേവനം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ലഭിക്കും. പീഡിയാട്രിക്‌സ് വിഭാഗത്തില്‍ ഡോ. സുരേഷ് ബാബുവിന്റെ സേവനം തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ലഭിക്കും.