കാമുകന് വീടിന്‍റെ ഡ്യൂപ്‌ളിക്കേറ്റ് താക്കോല്‍ നല്‍കി യുവതി ; ആരുമില്ലാത്ത സമയത്ത് വീട്ടിലുള്ള സാധനങ്ങള്‍ തൂത്തുവാരിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: ആരുമില്ലാത്ത സമയം യുവതിയുടെ വീട്ടില്‍ നിന്ന് മോഷണം നടത്തിയ കാമുകന്‍ അറസ്റ്റില്‍. പത്തൊന്‍പതുകാരനെയാണ് കൊളാബ പൊലീസ് അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയാണ് യുവാവിന് വീടിന്‍റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ നല്‍കിയത്.അടുത്തിടെ പെണ്‍കുട്ടിയും വീട്ടുകാരും സ്ഥലത്തില്ലായിരുന്നു. ഈസമയത്താണ് ഇയാള്‍ മോഷണം നടത്തിയത്. വീട്ടില്‍ നിന്ന് 13 ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്.ഇന്‍സ്റ്റാഗ്രാം വഴി പരിചയത്തിലായതാണ് ഇരുവരും. പെണ്‍കുട്ടിയുടെ പിതാവ് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. അടുത്തിടെ പെണ്‍കുട്ടിയുടെ കുടുബം പുറത്തുപോയപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ തന്നെ തുടരുകയായിരുന്നു. ഇത് കാമുകനൊപ്പം തുടരാനായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നീട് മകളെ തനിയെ വീട്ടില്‍ തുടരാന്‍ പിതാവ് അനുവദിക്കാത്തതിനെ തുടര്‍ന്ന് എല്ലാവരും പോകുകയായിരുന്നു.

വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ കൈവശമുള്ള യുവാവ് വീട്ടില്‍ ആരുമില്ലാത്ത അവസരത്തില്‍ മോഷണം നടത്തുകയായിരുന്നു. ജനുവരി 27 നാണ് പെണ്‍കുട്ടിയുടെ കുടുംബം തിരിച്ചെത്തിയത്. തുടര്‍ന്ന് കൊളാബപൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ജനലോ, വാതിലോ ഒന്നും കുത്തിതുറക്കാതെയുള്ള മോഷണമായതുകൊണ്ട് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ വഴിയാണ് അകത്തുകയറിയതെന്ന് പൊലീസ് മനസിലാക്കി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ താക്കോല്‍ കാമുകന് നല്‍കിയ കാര്യം പെണ്‍കുട്ടി പറയുകയായിരുന്നു. പ്രതി പോലീസിനോട് കുറ്റം സമ്മതിക്കുകയും ചെയ്തു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...