Saturday, July 5, 2025 10:19 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ലാ

For full experience, Download our mobile application:
Get it on Google Play

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ്
അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ 2022-2023 സാമ്പത്തികവര്‍ഷം പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒരാളെയാണ് തിരഞ്ഞെടുക്കുന്നത്. പ്രതിമാസം 8000 രൂപ (എണ്ണായിരം രൂപ) സ്റ്റൈപ്പന്റ് നല്‍കും. ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായെടുത്ത് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം/ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അംഗീകൃതസ്ഥാപനങ്ങളില്‍ നിന്ന് ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ് വിഷയങ്ങളിലേതിലെങ്കിലും പിജി ഡിപ്ലോമ നേടിയവര്‍ക്കും അപേക്ഷിക്കാം.

2020-21, 2021-22 അധ്യയനവര്‍ഷങ്ങളില്‍ കോഴ്‌സ് ജയിച്ചവരെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക. അപേക്ഷകരില്‍ ഈ വര്‍ഷങ്ങളില്‍ കോഴ്‌സ് ജയിച്ചവര്‍ ഇല്ലെങ്കില്‍ മുന്‍വര്‍ഷങ്ങളില്‍ ജയിച്ചവരെ പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡേറ്റ എന്നിവ സഹിതം പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ 2022 ഒക്ടോബര്‍ 22 ന് വൈകിട്ട് അഞ്ചിന് അകം തപാലിലോ, നേരിട്ടോ, ഇ-മെയില്‍ ([email protected]) മുഖാന്തരമോ ലഭിക്കണം.തപാലില്‍/നേരിട്ട് അപേക്ഷ നല്‍കുമ്പോള്‍ കവറിന്റെ പുറത്തും ഇ-മെയിലില്‍ വിഷയമായും ‘അപ്രന്റീസ്ഷിപ്പ് 2022’ എന്ന് രേഖപ്പെടുത്തണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, പത്തനംതിട്ട. ഫോണ്‍: 0468 2 222 657.

സ്‌പോട്ട് അഡ്മിഷന്‍ 21ന്
വെച്ചൂച്ചിറ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുളള സീറ്റുകളില്‍ അഡ്മിഷന്‍ നടത്തുന്നതിനായി സ്‌പോട്ട് അഡ്മിഷന്‍ ഈ മാസം 21ന് നടത്തും. രജിസ്‌ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10.30 മണി വരെ. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ അപേക്ഷകര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിന് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0473 5 266 671.

ജെന്‍ഡര്‍ അവയര്‍നെസ് കാമ്പയിന്‍ നടന്നു
വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ റാന്നി സെന്റ് തോമസ് കോളജില്‍ ജില്ലാതല ജെന്‍ഡര്‍ അവയര്‍നെസ് കാമ്പയിന്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി മുഖ്യപ്രഭാഷണവും ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി. തസ്‌നി വിഷയാവതരണം നടത്തി. അഡ്വ. ദിലീപ് കുമാര്‍, ഷിജു എം സാംസണ്‍ എന്നിവര്‍ ലിംഗസമത്വത്തെക്കുറിച്ച് ക്ലാസുകള്‍ നയിച്ചു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. റാന്നി സിഡിപിഒ വി ഹെമി, റാന്നി അഡീഷണല്‍ സിഡിപിഒ കെ എസ് സ്മിത, വാര്‍ഡ് മെമ്പര്‍ സീമ മാത്യു, സെന്റ് തോമസ് കോളജ് എന്‍.എസ്.എസ് കോ ഓര്‍ഡിനേറ്റര്‍മാരായ ശ്രീജയ, ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാതല ഏകോപന സമിതി യോഗം ഒക്ടോബര്‍ 21 ന്
ജില്ലാതല ഏകോപന സമിതി യോഗം ഈ മാസം 21 ന് രാവിലെ 11.30 ന് ചേരുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

കാര്‍ഷിക യന്ത്രവല്‍ക്കരണം സ്മാം പദ്ധതി: രജിസ്ട്രേഷന്‍ ആരംഭിച്ചു
കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി (സ്മാം)യില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. കര്‍ഷകര്‍ക്ക് agrimachinery.nic.in എന്ന വെബ്സൈറ്റില്‍ക്കൂടി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, കരം ഒടുക്കിയ രസീത്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകള്‍ ആവശ്യമാണ്. എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രംകൂടി ആവശ്യമാണ്.

ചെറുകിട നാമമാത്രകര്‍ഷകര്‍, വനിതകള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് ഈ പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കും.
അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍, അംഗീകൃത പാടശേഖരസമിതികള്‍, കാര്‍ഷിക കര്‍മ്മസേനകള്‍ തുടങ്ങിയവയ്ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പരമാവധി 10 ലക്ഷം രൂപവരെയുള്ള പ്രോജക്റ്റുകള്‍ക്ക് 80 ശതമാനം വരെയും സബ്സിഡി നിബന്ധനകളോടെ അനുവദിക്കും. കാര്‍ഷികയന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് സംരംഭകര്‍ക്ക് പരമാവധി 40 ശതമാനം വരെ സബ്സിഡി നല്‍കും.

ഒരു ഗുണഭോക്താവിന് ഒരുസാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ഉപകരണങ്ങള്‍ മാത്രമാണ്അനുവദിക്കുന്നത്. പദ്ധതിയുടെ മാര്‍ഗിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അംഗീകരിച്ചിട്ടുളള വിതരണക്കാരില്‍ നിന്ന് മാത്രമേ മുന്‍ഗണനാടിസ്ഥാനത്തില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുവാന്‍ കഴിയുകയുള്ളുവെന്നും കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍: 8281211692, കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ :7510250619, ടെക്നിക്കല്‍ അസിസ്റ്റന്റ് :6282516897, 9496836833.

താല്‍ക്കാലിക ഒഴിവ്
മെഴുവേലി ഗവ.വനിത ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവ് നികത്തുന്നതിന് ഈ മാസം 21 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ ഇന്റര്‍വ്യൂ നടത്തും. എം.ബി.എഅല്ലെങ്കില്‍ ബി.ബി.എയും രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍വെല്‍ഫയര്‍, എക്കണോമിക്സ്എന്നീ വിഷയങ്ങളില്‍ ഡിഗ്രി/ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയവും ഉളള 12 ലെവല്‍ ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷന്‍സ് സ്‌കില്‍സും യോഗ്യതയുമുളളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0468 2259952

സാമ്പത്തിക സഹായം
മെഡിക്കല്‍/ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ആറു മാസത്തില്‍ കുറയാത്ത കാലയളവില്‍ പങ്കെടുത്ത് പരീക്ഷ എഴുതിയ വിമുക്ത ഭടന്മാരുടെ/വിധവകളുടെ (ആര്‍മി, നേവി, എയര്‍ഫോഴ്സ്) മക്കള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 10 നു മുന്‍പായി പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം എന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468-2961104.

സ്പോട്ട് അഡ്മിഷന്‍
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഒഴിവുളള ഒരുസീറ്റിലേക്കും ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡില്‍ ഒഴിവുളള ഏഴ് സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലാണ് അഡ്മിഷന്‍ നല്‍കുന്നത്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ്എന്നിവ സഹിതം ഐ.ടി.ഐയില്‍ നേരിട്ട് ഹാജരാകണം. അവസാന തീയതി ഈ മാസം 25. ഫോണ്‍: 0468 2259952, 9495701271, 9995686848

ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തന പുരോഗതി: കേന്ദ്ര സഹമന്ത്രി
പ്രഹ്ളാദ് സിംഗ് പട്ടേല്‍ അവലോകനം ചെയ്യും

ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ പത്തനംതിട്ട ജില്ലയിലെ പുരോഗതി കേന്ദ്ര ഭക്ഷ്യ സംസ്‌കരണ – ജലശക്തി സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ വിലയിരുത്തും. ബുധനാഴ്ച (19) രാവിലെ 11 ന് പത്തനംതിട്ട കളക്ടറേറ്റില്‍ ചേരുന്ന അവലോകന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. വൈകുന്നേരം ശബരിമലയില്‍ ദര്‍ശനം നടത്തും.

തീയതി നീട്ടി
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന ഏംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം ബന്ധപ്പെട്ട പരിശീലനങ്ങള്‍ നടത്തി വരുന്ന സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയാറാക്കിയ താത്പര്യപത്രം പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 25 വരെ നീട്ടി. ഫോണ്‍ : 0474 2914417. വെബ് സൈറ്റ് : www.bcdd.kerala.gov.in

കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്; വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ വിതരണം തുടങ്ങി
കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് 2022 സെപ്റ്റംബര്‍ മുതല്‍ അംഗത്വ കാലാവധിയ്ക്കനുസൃതമായി വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ വിതരണം തുടങ്ങിയതായി ചെയര്‍മാന്‍ അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു. പെന്‍ഷന്‍ കൈപ്പറ്റുന്ന 1279 അംഗങ്ങള്‍ക്ക് പെന്‍ഷന്‍ തുകയില്‍ 150 രൂപ മുതല്‍ 1050 രൂപ വരെ വര്‍ദ്ധനവ് ഉണ്ടാകും. പ്രതിമാസം ശരാശരി 60 പേര്‍ക്ക് പുതുതായി പെന്‍ഷന്‍ അനുവദിക്കും.

ചക്കയില്‍ നിന്നുള്ള ബേക്കറി ഉല്‍പ്പന്നങ്ങളുടെ പരിശീലനം
ഒക്ടോബര്‍ 20 ന്

കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ഫോര്‍ ജാക്ക്ഫ്രൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 20 ന് രാവിലെ 10 മുതല്‍ 4.30 വരെ ചക്കയില്‍ നിന്നുള്ള ബേക്കറി ഉല്‍പ്പന്നങ്ങളുടെ പരിശീലനം നടത്തുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 8078572094 എന്ന നമ്പറില്‍ ഈ മാസം 19 ന് പകല്‍ മൂന്നിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം.

കായികക്ഷമതാ പരീക്ഷ മാറ്റി വെച്ചു
പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കെഎപി മൂന്ന് ബറ്റാലിയന്‍)(കാറ്റഗറി നമ്പര്‍ 530/2019) തസ്തികയുടെ 18/10/2022 മുതല്‍ 21/10/2022 തീയതി വരെ അടൂര്‍ വടക്കടത്തുകാവ് കെ.എ.പി മൂന്ന് ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ട്, ഇഎംഎസ് സ്റ്റേഡിയം, കൊടുമണ്‍, സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ട്, ചേര്‍ത്തല എന്നിടങ്ങളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന കായികക്ഷമതാ പരീക്ഷ മഴയെത്തുടര്‍ന്ന് കമ്മീഷന്‍ മാറ്റിവച്ചതായി പത്തനംതിട്ട ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുക. ഫോണ്‍. 0468 2222665.

രണ്ടു ദിവസം ജില്ലയില്‍ പരിശോധന നടത്തും
ശബരിമല റോഡുകളുടെ സ്ഥിതി മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടു വിലയിരുത്തും
ശബരിമല റോഡുകളുടെ സ്ഥിതി വിലയിരുത്തുന്നതിന് പത്തനംതിട്ട ജില്ലയില്‍ നാളെയും(19), വ്യാഴാഴ്ച്ചയും(20) പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരിട്ടു സന്ദര്‍ശനം നടത്തും. മന്ത്രിക്കൊപ്പം എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉണ്ടാകും. ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളിലാകും പരിശോധന നടത്തുക. റോഡുകളുടെ നിലവിലെ സ്ഥിതി, നവീകരണ പുരോഗതി എന്നിവ പരിശോധിക്കും. ശബരിമല തീര്‍ഥാടനം തുടങ്ങുന്നതിനു മുന്‍പ് റോഡുകളുടെ നവീകരണം മികച്ച നിലവാരത്തില്‍ പൂര്‍ത്തിയാക്കുകയാണ് മന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം.

സന്ദര്‍ശന ഷെഡ്യൂള്‍: ഉച്ചയ്ക്ക് 12.30 ന് പുനലൂര്‍ – പത്തനാപുരം റോഡ് സന്ദര്‍ശനം. ഉച്ചകഴിഞ്ഞ് രണ്ടിന് ഏനാദിമംഗലം, കലഞ്ഞൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുടുത്ത കോട്ടഭാഗം -കലഞ്ഞൂര്‍-ഇളമണ്ണൂര്‍ കിന്‍ഫ്ര- ചായലോട് റോഡ് ഉദ്ഘാടനം ഏനാദിമംഗലം പുതങ്കര ജംഗ്ഷനില്‍ നിര്‍വഹിക്കും. 2.30 ന് പുനലൂര്‍ – പത്തനാപുരം – മൈലപ്ര റോഡ് സന്ദര്‍ശനം. 3.30ന് 16 കോടി രൂപ വിനിയോഗിച്ച് ആധുനിക രീതിയില്‍ നിര്‍മിക്കുന്ന മലയാലപ്പുഴയിലെ വിവിധ റോഡുകളുടെ നിര്‍മാണ ഉദ്ഘാടനം മലയാലപ്പുഴ ജംഗ്ഷനില്‍ നിര്‍വഹിക്കും. 3.45 ന് മണ്ണാറകുളഞ്ഞി- വടശേരിക്കര – പൂവത്തുംമൂട്- പ്ലാപ്പള്ളി- ചാലക്കയം – പമ്പ റോഡും വൈകുന്നേരം 6.30 ന് പ്ലാപ്പള്ളി- ആങ്ങാമുഴി റോഡും സന്ദര്‍ശിക്കും.

വ്യാഴാഴ്ച(20) രാവിലെ 10.30ന് ഉന്നതനിലവാരത്തില്‍ പുനരുദ്ധരിച്ച റാന്നി നിയോജക മണ്ഡലത്തിലെ അഞ്ചു റോഡുകളുടെ ഉദ്ഘാടനം റാന്നി ഐത്തല പാലം ജംഗ്ഷനില്‍ നിര്‍വഹിക്കും. കുമ്പളാംപൊയ്ക-ഉതിമൂട്-പേരൂച്ചാല്‍ ശബരിമല വില്ലേജ് റോഡ്, റാന്നി ഔട്ടര്‍ റിംഗ് റോഡ്, ഇട്ടിയപ്പാറ-കിടങ്ങമ്മൂഴി റോഡ്, റാന്നി- കുമ്പളന്താനം റോഡ്, മുക്കട-ഇടമണ്‍ റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക. രാവിലെ 11 ന് റാന്നി- കോഴഞ്ചേരി- തിരുവല്ല റോഡും ഉച്ചയ്ക്ക് രണ്ടിന് പന്തളം- കൈപ്പട്ടൂര്‍ വഴി പത്തനംതിട്ട റോഡും സന്ദര്‍ശിക്കും. വൈകുന്നേരം നാലിന് പത്തനംതിട്ട കളക്ടറേറ്റില്‍ അവലോകന യോഗം ചേരും. തുടര്‍ന്ന് വൈകുന്നേരം അഞ്ചിന് കളക്ടറേറ്റില്‍ വാര്‍ത്താസമ്മേളനം നടത്തും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്റർലോക്ക് പൊളിഞ്ഞു ; മല്ലപ്പള്ളി റോഡില്‍ അപകടങ്ങള്‍ പതിവ്

0
തിരുവല്ല : ടാറിംഗ് തകർച്ച പതിവായതോടെ സ്ഥാപിച്ച ഇന്റർലോക്ക് കട്ടകളും...

ബിഹാറിലെ വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ ദേശീയതലത്തിൽ ജനകീയ പ്രക്ഷോഭത്തിന് ആർജെഡി

0
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ബിഹാറിൽ 'പ്രത്യേക തീവ്രപരിഷ്‌കരണ'ത്തിലൂടെ 4.7 കോടി...

മൈക്രോസോഫ്റ്റ് പാകിസ്ഥാനിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു

0
ഇസ്‌ലാമാബാദ് : അമേരിക്കന്‍ ടെക് ഭീമനായ മൈക്രോസോഫ്റ്റ് പാകിസ്ഥാനിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍...

ഗുജറാത്തില്‍ അനധികൃത മരുന്ന് പരീക്ഷണം നടത്തിയതായി സംശയം ; 741 മരണങ്ങള്‍ സംശയനിഴലില്‍

0
അഹമ്മദാബാദ്: ഗുജറാത്തിലെ സർക്കാരാശുപത്രിയിൽ അനധികൃതമായി നടത്തിയ മരുന്ന് പരീക്ഷണങ്ങൾക്കിരയായ 741 വൃക്കരോഗികളുടെ...