Thursday, July 10, 2025 9:13 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ലാ

For full experience, Download our mobile application:
Get it on Google Play

റേഷന്‍ കട ലൈസന്‍സികളെ നിയമിക്കുന്നു
അടൂര്‍ താലൂക്കിലെ തുമ്പമണ്‍ പഞ്ചായത്തിലെ 152(11), കടമ്പനാട് പഞ്ചായത്തിലെ 70(94), പന്തളം തെക്കേക്കര പഞ്ചായത്തിലെ 149(170) എന്നീ നമ്പരുകളിലുള്ള റേഷന്‍ കടകള്‍ക്ക് പുതുതായി ലൈസന്‍സികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യഥാക്രമം തുമ്പമണ്‍, എള്ളുംവിള, ഭഗവതിക്കും പടിഞ്ഞാറ് എന്നിവിടങ്ങളിലാണ് റേഷന്‍ കടകള്‍ സ്ഥിതി ചെയ്യുന്നത്. പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തതാണ് ഈ ലൈസന്‍സുകള്‍.

അപേക്ഷ ഒക്ടോബര്‍ 25ന് വൈകുന്നേരം മൂന്നിന് മുന്‍പ് പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. നിശ്ചിത സമയത്തിനുള്ളില്‍ ലഭിക്കാത്ത അപേക്ഷകള്‍ പരിഗണിക്കില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും (www.civilsupplieskerala.gov.in) ജില്ല/ താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ അറിയിച്ചു. ഫോണ്‍ : 0468 2222612, 2320509.

സംരംഭകത്വ പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാറിന്റെ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം എന്റെര്‍പ്രൈസിന്റെയും ആഭിമുഖ്യത്തില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ എസ്‌സി വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ തിരഞ്ഞെടുത്ത 50 വയസിന് താഴെയുള്ള 25 യുവതി യുവാക്കള്‍ക്ക് സ്റ്റൈഫന്റോടുകൂടി ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ നാലു വരെ കളമശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം.

ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ അവസരങ്ങള്‍, മത്സ്യത്തിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, അലങ്കാര മത്സ്യബന്ധനം, മാര്‍ക്കറ്റ് സര്‍വേ, പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കല്‍, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍, നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെ പദ്ധതികള്‍, ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലയില്‍ ഹൈബ്രിഡ്, സോളാര്‍, വിന്‍ഡ് എനര്‍ജി ആപ്ലിക്കേഷനുകള്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയ ക്ലാസുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. താത്പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റായ www.kied.info ല്‍ ഓണ്‍ലൈനായി ഒക്ടോബര്‍ 10ന് മുന്‍പ് അപേക്ഷിക്കണം. ഫോണ്‍ :0484 2 532 890, 2 550 322, 9605 542 061.

സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി യോഗം
വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം സംബന്ധിച്ച് സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റിയുടെ യോഗം ഒക്ടോബര്‍ 11ന് രാവിലെ 10.30ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റിയുടെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് പത്തനംതിട്ട ആര്‍.റ്റി.ഒ എ.കെ ദിലു അറിയിച്ചു.

ഡിഎല്‍എഡ് കോഴ്സ് പ്രവേശനം; അഭിമുഖം ഒക്ടോബര്‍ ഒന്നിന്
ഡിഎല്‍എഡ് കോഴ്സ് പ്രവേശനത്തിനായുളള സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഷയങ്ങളിലേക്കുളള അഭിമുഖം ഒക്ടോബര്‍ ഒന്നിന് പത്തനംതിട്ട ഉപവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ രാവിലെ 10 മുതല്‍ നടത്തും. ഇന്റര്‍വ്യൂ കാര്‍ഡ് ലഭിച്ചവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം നിശ്ചിത സമയത്ത് ഹാജരാകണം. സയന്‍സ് രാവിലെ ഒന്‍പത്, കൊമേഴ്സ് രാവിലെ 10.30, ഹ്യുമാനിറ്റീസ് ഉച്ചയ്ക്ക് ഒന്നിന് എന്ന സമയ ക്രമത്തിലാണ് അഭിമുഖം.

തങ്കയ്ക്കും നിഷയ്ക്കും ഓമനയ്ക്കും ഒക്കെ ഇനി ആധാര്‍ സ്വന്തം
തക്ക എന്ന തങ്കയും നിഷയും ഓമനയും ഒക്കെ ഉള്‍പ്പെടുന്ന പട്ടികവര്‍ഗ വിഭാഗ സങ്കേതങ്ങളിലെ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ഇനി ആധാര്‍ സ്വന്തമാകും. വളരെ ആവേശത്തോടെയാണ് തുലാപ്പള്ളി അക്ഷയ കേന്ദ്രത്തില്‍ ക്രമീകരിച്ച ആധാര്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവര്‍ എത്തിയത്. ക്യാമ്പ് സംഘാടകര്‍ മധുരം നല്‍കിയാണ് ഊരുകളില്‍ നിന്ന് എത്തിയവരെ സ്വീകരിച്ചത്. മധുരം നുകര്‍ന്നതോടെ കുട്ടികള്‍ക്കും ഏറെ സന്തോഷം.

വളരെക്കാലമായി കുട്ടികളുടെ പഠനം ഉള്‍പ്പെടെ പല ആവശ്യങ്ങള്‍ക്കും ആധാര്‍ ഇല്ലാത്തത് ഇവരെ ഏറെ വിഷമിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ മുന്നിട്ടിറങ്ങി റാന്നി പെരുനാട് ഗ്രാമ പഞ്ചായത്തിലെ അട്ടത്തോട്, പ്ലാപ്പള്ളി, മഞ്ഞത്തോട്, അരയാഞ്ഞിലിമണ്‍ എന്നാ പ്രദേശങ്ങളിലെ ആദിവാസി സമൂഹത്തിന് ആധാര്‍ നല്‍കാന്‍ തീരുമാനിച്ചത്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം പട്ടിക വര്‍ഗ വികസന വകുപ്പ്, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ചയാണ് ആധാര്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിനു മുന്നോടിയായി എസ്.റ്റി പ്രമോട്ടര്‍മാര്‍ ഊരുമൂപ്പനായ രാജു എന്നിവര്‍ മുഖേന ആധാര്‍ എടുക്കുന്ന വിവരം മുന്‍കൂട്ടി എല്ലാവരേയും അറിയിച്ചിരുന്നു.

യാതൊരുവിധ തിരിച്ചറിയല്‍ രേഖകളും നാളിതുവരെ ഇല്ലാതിരുന്ന മലമ്പണ്ടാര വിഭാഗം ഉള്‍പ്പെടെയുള്ള ആദിവാസി വിഭാഗങ്ങളിലെ 35 പേര് പുതുതായി ആധാര്‍ എന്റോള്‍മെന്റ് നടത്തി. മുന്‍പ് എന്റോള്‍മെന്റ് നടത്തി സാങ്കേതിക തകരാര്‍ മൂലം ആധാര്‍ ലഭ്യമാക്കാതിരുന്ന 12 പേരുടെ ആധാറും ക്യാമ്പില്‍ ശരിയാക്കി. ഊരുകളില്‍ വാഹനങ്ങള്‍ എത്തിച്ചാണ് ക്യാമ്പില്‍ പങ്കെടുത്തവരെ അക്ഷയ കേന്ദ്രത്തില്‍ എത്തിച്ചത്. ജില്ലാ പട്ടികവര്‍ഗ ഓഫീസര്‍ എസ്.എസ് സുധീര്‍, ഐ. ടി. മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസ്, അസിസ്റ്റന്റ് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ എസ്.ഷിനു, തുലാപ്പള്ളി അക്ഷയ സംരംഭകന്‍ റ്റി.വി കുര്യന്‍, എസ് .റ്റി പ്രോമോട്ടര്‍മാരായ ലിജോ, ഹെബിന്‍, മായ എന്നിവര്‍ ആധാര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. സാമൂഹ്യ എൈക്യദാര്‍ഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി പട്ടികവര്‍ഗ വികസന ഓഫീസിന്റെ നേതൃത്വത്തില്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കുന്നതിനുള്ള തീരുമാനവുമുണ്ട്.

റീടെന്‍ഡര്‍
പറക്കോട് ശിശുവികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2022 ഒക്ടോബര്‍ മുതല്‍ 2023 സെപ്റ്റംബര്‍ 30 വരെ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള ടാക്സി പെര്‍മിറ്റുള്ള ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ ആറിന് ഉച്ചയ്ക്ക് ഒന്നുവരെ. ഇമെയില്‍: [email protected], ഫോണ്‍: 0473 4 217 010 , 9446 524 441.

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (എപിബി) (എസ് സി /എസ് ടി വിഭാഗത്തിനുളള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്) (കാറ്റഗറി നം. 340/2020) തസ്തികയിലേക്ക് 22200-48000 രൂപ ശമ്പള സ്‌കെയിലില്‍ 20.03.2022 ല്‍ നടന്ന ഒ.എം.ആര്‍ ടെസ്റ്റിന്റെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ജില്ല പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2 222 665.

ടെന്‍ഡര്‍
പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍യുടെ കാര്യാലയത്തില്‍ ഉപയോഗത്തിലിരിക്കുന്ന 60 കമ്പ്യൂട്ടറുകളുടെയും എട്ട് പ്രിന്ററുകളുടെയും അഞ്ച് യുപിഎസ്‌കളുടെയും അറ്റകുറ്റപണികള്‍ നടത്തി ഉപയോഗ്യമാക്കുന്നതിന് വാര്‍ഷിക കരാര്‍ അടിസ്ഥാനത്തില്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 28 ന് ഉച്ചയ്ക്ക് രണ്ട് വരെ. ഫോണ്‍ : 9995 116 472.

സ്വച്ഛ് ടോയ്ക്കത്തോണ്‍ മത്സരം
കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും പഴയ കളിപ്പാട്ടങ്ങള്‍ നവീകരിച്ചു പുതിയ കളിപ്പാട്ടമാക്കി പുനരുപയോഗ സാധ്യമാക്കുന്നതിനും സ്വച്ഛ് ഭാരത് മിഷന്‍ ‘ടോയ്ക്കത്തോണ്‍’എന്ന പേരില്‍ മത്സരം സംഘടിപ്പിക്കുന്നു. പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, ഉപയോഗശൂന്യമായ വസ്തുക്കളെ പ്രയോജനപ്പെടുത്തി പ്രാദേശികമായി തന്നെ പുതിയ ഉല്‍പ്പന്നങ്ങള്‍ ആക്കി മാറ്റുക, പുനരുപയോഗം വഴി മാലിന്യോത്പാദനത്തിന്റെ അളവ് കുറയ്ക്കുക, സര്‍ക്കുലാര്‍ – ഇക്കോണമി ആശയം പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ടോയ്ക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ innovativeindia.mygov.in എന്ന പോര്‍ട്ടല്‍ വഴി നവംബര്‍ 11 ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം. വ്യക്തികള്‍ക്കും രണ്ട് മുതല്‍ അഞ്ച് പേരുള്ള ഗ്രൂപ്പായും മത്സരത്തില്‍ പങ്കെടുക്കാം. വ്യക്തികള്‍ക്ക് ജൂനിയര്‍ (18 വയസില്‍ താഴെ), സീനിയര്‍ (18 വയസിന് മുകളില്‍) എന്നീ രണ്ട് വിഭാഗങ്ങളില്‍ മത്സരിക്കാം. മത്സരം സംബന്ധിച്ച വിശദാംശങ്ങള്‍ ശുചിത്വ മിഷന്‍ ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്. കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയം ഡിസംബറില്‍ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. ഫോണ്‍: 0468 2 322 014, 8129 557 741.

അളവു തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധന
പുന: പരിശോധനയും മുദ്ര വെയ്പും നടത്തേണ്ട അളവു തൂക്ക ഉപകരണങ്ങളുടെയും ഓട്ടോ ഫെയര്‍ മീറ്ററിന്റെയും കാലാവധി ഈ മാസം അവസാനിക്കുന്നതിനാല്‍ റാന്നി ഇന്‍സ്പെക്ടര്‍ ഓഫീസിന്റെ പരിധിയില്‍ ഇനിയും പുന:പരിശോധന നടത്താനുളള ഉപഭോക്താക്കള്‍ അടിയന്തിരമായി ഓഫീസുമായി ബന്ധപ്പെടുകയും ഈ മാസം 28, 29 തീയതികളില്‍ നടക്കുന്ന ഓട്ടോ മീറ്റര്‍ ത്രാസ് ക്യാമ്പുകളില്‍ പങ്കെടുക്കണമെന്നും റാന്നി ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍ : 0473 5 223 194.

ടെന്‍ഡര്‍
കോന്നി താലൂക്ക് ആശുപത്രി ലബോറട്ടറിയിലേക്ക് 2022 ഒക്ടോബര്‍ 15 മുതല്‍ 2023 ഒക്ടോബര്‍ 14 വരെയുളള കാലയളവില്‍ റീയേജന്റ്, ലാബ് സാമഗ്രികള്‍ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 10ന് രാവിലെ 11 വരെ.

സ്പോട്ട്അഡ്മിഷന്‍
വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഈ മാസം 30ന് നടത്തുന്ന ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷനായി രാവിലെ ഒന്‍പത് മുതല്‍ 11 വരെ രജിസ്ട്രേഷന്‍ ചെയ്യാം. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസില്‍ പറഞ്ഞിരിക്കുന്ന ഫീസ്, പി.റ്റി.എ ഫണ്ട് എന്നിവ സഹിതം കോളേജില്‍ രജിസ്ട്രേഷന്‍ നടത്തണം. കോഷന്‍ഡിപ്പോസിറ്റ് 1000 രൂപ ഉള്‍പ്പെടെ ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ ഏകദേശം 4000 രൂപ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടക്കണം. വെബ് സൈറ്റ് : www.polyadmission.org/let, ഫോണ്‍ : 0469 2 650 228.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് നഗരത്തിലെ ചതുപ്പിൽ യുവാവ് മരിച്ചനിലയിൽ ; സംഭവത്തിൽ സ്ത്രീയുൾപ്പെടെ രണ്ട് പേർ കസ്റ്റഡിയിൽ

0
പാലക്കാട് : നഗരമധ്യത്തിലെ ഒഴിഞ്ഞ പറമ്പിൽ യുവാവ് മരിച്ചനിലയിൽ. തമിഴ്നാട്ടിലെ കരൂർ...

വഡോദരയിൽ പുഴയ്ക്ക് കുറുകെ പാലം തകർന്ന സംഭവത്തിൽ നടന്നത് വൻ അനാസ്ഥ

0
വാഡോദര : ഗുജറാത്ത് വഡോദരയിൽ പുഴയ്ക്ക് കുറുകെ പാലം തകർന്ന സംഭവത്തിൽ...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു വടക്കന്‍...

കൊച്ചിയിൽ ലഹരിയുമായി 2 ഐടി പ്രൊഫഷണലുകൾ പിടിയിൽ

0
കൊച്ചി : കൊച്ചിയിൽ ലഹരിയുമായി 2 ഐടി പ്രൊഫഷണലുകൾ പിടിയിൽ. 4...