സ്ത്രീകള്‍ മാത്രമുള്ള വീടുകളിലെത്തി നഗ്നതാപ്രദര്‍ശനം ; പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാത്രികാലങ്ങളിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിലെത്തി നഗ്നതാ പ്രദർശനവും അതിക്രമവും നടത്തുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വട്ടപ്പാറ മണലി സ്വദേശിയായ ഏകലവ്യൻ (30) ആണ് വട്ടപ്പാറ പോലീസിന്‍റെ പിടിയിലായത്. വട്ടപ്പാറ കണക്കോട് സ്വദേശിയായ യുവതിയുടെ വീട്ടിൽ കയറി അതിക്രമം കാണിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തിയെന്നുമുള്ള പരാതിയിലാണ് പ്രതിയെ പിടികൂടിയത്.

ലഹരിവസ്തുക്കൾക്ക് അടിമയാണ് പ്രതിയെന്നും മദ്യലഹരിയിലാണ് കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിലെത്തിയതെന്നും പോലീസ് പറഞ്ഞു. രാത്രികാലങ്ങളില്‍ കറങ്ങി നടക്കുന്ന യുവാവ് സ്ത്രീകൾ മാത്രമുള്ള വീടുകളുടെ മുന്നിലെത്തി നഗ്നത പ്രദർശനവും അതിക്രമവും നടത്തിവരുകയാണെന്നും ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വട്ടപ്പാറ പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ അഞ്ചോളം ക്രിമിനൽ കേസുകളും നിരവധി പരാതികളും വട്ടപ്പാറ സ്റ്റേഷനിൽ നിലവിലുണ്ട്.

നേരത്തേയും നഗ്നതാ പ്രദര്‍ശനത്തിന് നിരവധി പരാതികൾ ഏകലവ്യനെതിരെ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വട്ടപ്പാറ എസ്എച്ച്ഒ ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുനിൽ ഗോപി, മഞ്ജു, സലീൽ, സിപിഒ ഷിബു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...