Sunday, May 19, 2024 8:58 pm

സർക്കാർ അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

സ്വാതന്ത്ര്യദിനാഘോഷം യോഗം ആറിന്
ഭാരതത്തിന്റെ 76-ാം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ തലത്തിലെ ആഘോഷത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് ഓഗസ്റ്റ് ആറിന് ഉച്ചകഴിഞ്ഞ് 3.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
വെണ്ണിക്കുളം പോളിടെക്‌നിക്ക് കോളേജില്‍ ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ്‌ലക്ചറര്‍ തസ്തികയിലെ മൂന്ന് താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 10ന് 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ടെക്ക് ബിരുദമാണ് യോഗ്യത.

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം
മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ആരംഭത്തിലേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സങ്കീര്‍ണതകളിലേക്കും മരണത്തിലേക്കും പോകാന്‍ സാധ്യതയുണ്ട്. വെള്ളംകയറിയ പ്രദേശത്തുള്ളവരും മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സി സൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം കഴിക്കണം. ഡോക്‌സി സൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. എലിപ്പനിയുടെ പ്രാരംഭലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം. യാതൊരു കാരണവശാലും സ്വയംചികിത്സക്ക് മുതിരരുതെന്നും ഡി.എം.ഒ പറഞ്ഞു.

രോഗലക്ഷണങ്ങള്‍
പെട്ടെന്നുണ്ടാകുന്ന ശക്തമായപനിയും വിറയലുമാണ് പ്രാഥമികലക്ഷണങ്ങള്‍. കഠിനമായ തലവേദന, പേശിവേദന, കാല്‍മുട്ടിന് താഴെ വേദന, നടുവേദന, കണ്ണിന് ചുവപ്പു നിറം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറം ഉണ്ടാവുക, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയും രോഗലക്ഷണങ്ങളാണ്. പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാകുന്നു എങ്കില്‍ എലിപ്പനി ആണോയെന്ന് സംശയിക്കണം.

മുന്‍കരുതലെടുക്കാം
മലിന ജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും സന്നദ്ധ പ്രവര്‍ത്തകരും കയ്യുറ, മുട്ടു വരെയുള്ള പാദരക്ഷകള്‍, മാസ്‌ക് എന്നിവ ഉപയോഗിക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്. വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പും ഉപയോഗിച്ച് നന്നായി കഴുകണം. മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ പരമാവധി ആറാഴ്ച ആഴ്ചയിലൊരിക്കല്‍ ഡോക്‌സി സൈക്ലിന്‍ഗുളിക 200 മി.ഗ്രാം (100 മി.ഗ്രാം രണ്ട്ഗുളിക )കഴിക്കണം. എലിപ്പനി പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം.

മികച്ച കര്‍ഷകരെ ആദരിക്കും
മൈലപ്ര ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പരിധിയിലുളള മികച്ച കര്‍ഷകരെ കര്‍ഷക ദിനത്തില്‍ ആദരിക്കും. ജൈവ കര്‍ഷകന്‍, വിദ്യാര്‍ഥി കര്‍ഷകന്‍, മുതിര്‍ന്ന കര്‍ഷകന്‍, വനിത കര്‍ഷക, എസ്.സി /എസ്.ടി വിഭാഗത്തിലുളള കര്‍ഷകന്‍, സമ്മിശ്ര കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍, തേനീച്ച കര്‍ഷകന്‍, മത്സ്യ കര്‍ഷകന്‍ തുടങ്ങിയ വിഭാഗത്തിലുളളവരെയാണ് ആദരിക്കുന്നത്. അപേക്ഷകള്‍ ആഗസ്റ്റ് 10ന് കൃഷി ഭവനില്‍ സമര്‍പ്പിക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

ടൈപ്പിസ്റ്റ് നിയമനം
റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ നിലവിലുള്ള ടെപ്പിസ്റ്റ് തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ടൈപ്പിസ്റ്റിനെ നിയമിക്കുന്നതിന് പി.എസ്. സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് ഒന്‍പത്. പട്ടികവര്‍ഗ്ഗക്കാരായ അപേക്ഷകര്‍ക്ക് മുന്‍ഗണന ലഭിക്കും. സേവനകാലാവധി 2023 മാര്‍ച്ച് 31 വരെ മാത്രമായിരിക്കും. പി.എസ്.സി മുഖേന സ്ഥിരം നിയമനത്തിലൂടെ ഒഴിവ് നികത്തുന്ന പക്ഷം ഇവരുടെ സേവനം അവസാനിപ്പിക്കും.

നിഷ്‌കര്‍ച്ചിരിക്കുന്ന യോഗ്യതയുള്ള ആളുകളുടെ അഭാവത്തില്‍ മതിയായ യോഗ്യതയുള്ളവരെയും പരിഗണിക്കും. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ് , തോട്ടമണ്‍, റാന്നി പി.ഒ, പിന്‍ – 689672 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷ സമര്‍പ്പിച്ച ആളുകള്‍ വീണ്ടും അപേക്ഷ നല്‍കേണ്ടതില്ല. ഫോണ്‍ : 04735 227703.

അവലോകന യോഗം ചേര്‍ന്നു
വളളിക്കോട് ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ ടീമിന്റെ അവലോകന യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങള്‍, സ്ഥാപന മേധാവികള്‍, വില്ലേജ് ഓഫീസര്‍, കെഎസ്ഇബി, മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍, റാപിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അച്ചന്‍കോവിലാറിന്റെ തീരത്തുളളവര്‍ ജാഗ്രത പാലിക്കണം. കണ്‍ട്രോള്‍ റൂം നം. : 9496042678, 9496042679, 8547611112, 9446984273.

ഐ.ടി.ഐ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന്റെ പന്തളം ചേരിക്കല്‍ ഐടിഐയില്‍ 2022 വര്‍ഷത്തെ പ്രവേശനം ആരംഭിച്ചു. രണ്ടു വര്‍ഷ ട്രേഡുകളായ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രീഷ്യന്‍, ഒരു വര്‍ഷ ട്രേഡായ പ്ലംബര്‍ എന്നീ കോഴ്‌സുകളിലേക്ക് www.scdd.kerala.gov.in/www.scdditiadmission.kerala.gov.in എന്നീ വെബ് സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. ഫോണ്‍ : 04734 292829, 9496546623, 9446444042.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ പത്തനംതിട്ട സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ ഒഴിവുള്ള കെയര്‍ പ്രൊവൈഡര്‍ , ജെ പി എച്ച് എന്‍ തസ്തികകളിലേക്ക് കരാര്‍ അടിസഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളെ പത്തനംതിട്ട , പുതമണ്‍, വയലത്തല പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ക്ഷണിച്ചു. വിശദമായ ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

വയോജന സംരക്ഷണത്തില്‍ താല്‍പര്യവും സേവനതല്‍പ്പരതയും ഉള്ളവരായിരിക്കണം അപേക്ഷകര്‍. ഫോണ്‍ : 04682325168, 9947512890. കെയര്‍ പ്രൊവൈഡര്‍ -ഇന്റര്‍വ്യൂ തീയതി : ആഗസ്റ്റ് 10 ന് രാവിലെ 9.30 ന്. യോഗ്യത: എട്ടാം ക്ലാസ് പാസായിരിക്കണം.പ്രായം: 18-50 (01.07.2022 ന് )ഒഴിവ്: രണ്ട് (പുരുഷന്‍ -ഒന്ന്, സ്ത്രീ-ഒന്ന്) ജെപിഎച്ച്എന്‍-ഇന്റര്‍വ്യൂ തീയതി: ആഗസ്റ്റ് 11 ന് രാവിലെ 9.30 ന് . യോഗ്യത: പ്ലസ് ടു, ജെപിഎച്ച്എന്‍ കോഴ്‌സ് പാസായിരിക്കണം. പ്രായം: 18-50 (01.07.2022 ന് ). ഒഴിവ് -ഒന്ന് (പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും അപേക്ഷിക്കാം).

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോണ്‍ സംഘടിപ്പിച്ചു തരാം എന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: സിവില്‍ സ്‌കോര്‍ കുറഞ്ഞതിനാല്‍ ലോണ്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിട്ട യുവാവിനെ...

കഞ്ചാവും മിഠായികളും നിരോധിത പുകയില ഉല്‍പന്നവുമായി യുപി സ്വദേശികളായ രണ്ട് പേരെ എക്സൈസ് സംഘം...

0
ചേർത്തല: കഞ്ചാവും കഞ്ചാവ് മിഠായികളും നിരോധിത പുകയില ഉല്‍പന്നവുമായി ഉത്തർപ്രദേശ് സ്വദേശികളായ...

ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ചരിത്രത്തിലാദ്യം ; സർവകാല റെക്കോഡ് ഭേദിച്ച് വഴിപാട്, ഒറ്റ ദിവസത്തിൽ ലഭിച്ചത്...

0
തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റെക്കോര്‍ഡ് വരുമാനം. ഒറ്റ ദിവസം വഴിപാട് ഇനത്തില്‍...

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

0
ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്....