തിരുവനന്തപുരം : നിയമസഭയുടെ പ്രോടെം സ്പീക്കര്‍ ആയി അഡ്വ. പി ടി എ റഹീം എം എല്‍ എയെ നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തെയാണ് പി ടി എ റഹീം പ്രതിനിധാനം ചെയ്യുന്നത്. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് പ്രോടേം സ്പീക്കറാണ് മേല്‍നോട്ടം വഹിക്കുക. സ്പീക്കര്‍ ചുമതലയേല്‍ക്കുന്നത് വരെയുള്ള നിയമസഭാ നടപടിക്രമങ്ങളും പ്രോടേം സ്പീക്കറുടെ മേല്‍നോട്ടത്തിലാണ് നടക്കുക. അഡ്വക്കറ്റ് ജനറല്‍ ആയി അഡ്വ. കെ ഗോപാലകൃഷ്ണകുറുപ്പിനെയും നിയമിച്ചു.
നിയമസഭയുടെ പ്രോടെം സ്പീക്കര്‍ ആയി അഡ്വ. പി.ടി.എ റഹീം എം.എല്‍.എയെ നിയമിച്ചു
RECENT NEWS
Advertisment