കോവിഡ് ബാധിച്ച്‌ മരിച്ച 45കാരി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ലൈംഗികാതിക്രമത്തിന് ഇരയായതായി മകളുടെ പരാതി

For full experience, Download our mobile application:
Get it on Google Play

പട്‌ന: കോവിഡ് ബാധിച്ച്‌ മരിച്ച 45കാരി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ലൈംഗികാതിക്രമത്തിന് ഇരയായതായി മകളുടെ പരാതി. അമ്മയുടെ മരണത്തിന് പിന്നാലെ മകള്‍ സോഷ്യല്‍ മീഡിയയിലുടെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണം നടത്താന്‍ ബിഹാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പറ്റ്‌നയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് സംഭവം. ചൊവ്വാഴ്ചയാണ് അമ്മയ്ക്ക് ഉണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയിലുടെ മകള്‍ വെളിപ്പെടുത്തിയത്. ആശുപത്രിയിലെ മൂന്നോ നാലോ ജീവനക്കാര്‍ ചേര്‍ന്ന് തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്ന് 45 കാരി പറഞ്ഞതായാണ് മകളുടെ വെളിപ്പെടുത്തല്‍.

മെയ് 16, 17 ദിവസങ്ങളിലായി ജീവനക്കാര്‍ ആക്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന അമ്മ ബുധനാഴ്ചയാണ് മരിച്ചത്. മകളുടെ പരാതിയെക്കുറിച്ച്‌ അന്വേഷിച്ച്‌ വരികയാണെന്ന് ശാസ്ത്രിനഗര്‍ പോലീസ് സ്റ്റേഷന്‍ അറിയിച്ചു. എന്നാല്‍ ആശുപത്രി മാനേജ്‌മെന്റ് ആരോപണം നിഷേധിച്ചു.

മെയ് 15നാണ് 45കാരിയെ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെയ് 16ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഓക്‌സിജന്‍ ലെവല്‍ താഴ്ന്നതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ നല്‍കി.എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 45കാരി മരിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...