പത്തനംതിട്ട : പട്ടിക ജാതി – പട്ടിക വർഗ്ഗ സംയുക്ത സമിതി സർക്കാരിന് സമർപ്പിച്ച പട്ടികജനത മെമ്മോറിയൽ സർക്കാർ അടിയന്തിരമായി നടപ്പാക്കണമെന്നും ,മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിക്കണമെന്നുംമെന്നും ആവശ്യപ്പെട്ടുകൊണ്ടു ജില്ലാ സെക്രട്ടറി പി എൻ പുരുഷോത്തമൻറെ അധ്യക്ഷതയിൽ പത്തനംതിട്ട ജില്ലാ കമ്മറ്റി നടത്തിയ കളക്ട്രേറ്റ് ധർണ്ണ അഖില കേരള പാണർ സമാജം ജനറൽ സെക്രട്ടറി സുനിൽ വലംചൂഴിപട്ടികജനത മെമ്മോറിയൽ ചെയ്തു .
കേരളത്തിലെ പട്ടിക വിഭാഗങ്ങളുടെ ഭൂമി ,തൊഴിൽ, മെച്ചപ്പെട്ട വിദ്യാഭ്യസം,ആരോഗ്യം ,ഭക്ഷണം ,പാർപ്പിടം എന്നിവ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ അടിയന്തിരമായി നടപ്പാക്കണമെന്ന് ഉത്‌ഘാടനപ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
ധർണ്ണയിൽ കേരള സാംബാവർ സൊസൈറ്റി , അഖില കേരള പാണർ സമാജം,കേരള സിദ്ധനാർ സർവീസ് സൊസൈറ്റി ,ഭാരതീയ വേലൻ സൊസൈറ്റി ,ഭാരതീയ വേലൻ സർവീസ് സൊസൈറ്റി നേതാക്കളായ പി കെ രാമകൃഷ്ണൻ ,കെ മോഹൻ ദാസ് ,സി കെ രാജൻ ,പി എൻ സുകുമാരൻ ,ശ്രീകുമാർ ,പന്തളം രാജു,പൊന്നമ്മ ചാലാപ്പള്ളി ,കെ അച്യുതൻ ,അരുൺ കുമാർ ,കെ രാധാകൃഷ്ണൻ ,എ കെ പ്രസാദ് ,കെ കെ ശശി ,അനിൽ വി പരിയാരം എന്നിവർ പ്രസംഗിച്ചു.