മുണ്ടക്കയം : കെ എം മാണി കാരുണ്യം പദ്ധതിയിലൂടെ അശരണരുടെ കണ്ണീർ ഒപ്പിയപ്പോൾ അദ്ദേഹത്തിന്‍റെ പാർട്ടിക്കാരനായ ജോളി മടുക്കക്കുഴിയും ആചാര്യന്‍റെ കാൽപ്പാടുകൾ പിന്തുടരുകയാണ്. കാരുണ്യ വഴിയിൽ എന്നും ജോളി ആയിരിക്കാനാണ് ജോളി മടുക്കക്കുഴിക്ക് താൽപ്പര്യം. കാഞ്ഞിരപ്പളളിയിലെ കാർഷിക പാരമ്പര്യവും, വൈദ്യ ആതുര സേവന പാരമ്പര്യവും നിറഞ്ഞ മടുക്കക്കുഴി കുടുംബത്തിലെ ഇളം തലമുറക്കാരനും മാത്യകാ ജൈവകർഷകനും കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോളി ഫ്രാൻസിസ് മടുക്കക്കുഴി.
പാറത്തോട് ഗ്രാമ പഞ്ചായത്തിലെ 500 കുംടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ആനക്കല്ല് വണ്ടൻപാറ കുടിവെള്ള പദ്ധതിക്കായി രണ്ട് സെൻ്റ് സ്ഥലവും മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് പറത്താനം വെട്ടുകല്ലാംകുഴി കാർഗിൽ പോയിൻ്റിൽ ജലജീവൻ മിഷൻ വഴി ജലവിതരണത്തിനായി നിർമ്മിക്കുന്ന ജലസം ഭരണിക്കും രണ്ട് സെൻ്റ് സ്ഥലം സൗജന്യമായി വിട്ട് നല്കുകയും രേഖകൾകൾ ജോളി മടുക്കക്കുഴിയും ഭാര്യ സുബി ജോളിയും ചേർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കുമാരി രേഖ ദാസിന് കൈമാറുകയും ചെയ്തു .
ഒരു മാതൃകാജന പ്രതിനിധി എന്ന നിലയിലും നന്മ നിറഞ്ഞ മനസിൻ്റ ഉടമയായ ജോളി മടുക്കക്കുഴി ഏകദേശം പത്ത് ലക്ഷത്തോളം വിലമതിക്കുന്ന ഭൂമിയാണ് രണ്ട് പഞ്ചായത്തുകളിലായി സൗജന്യമായി നല്കി സമൂഹത്തിന് മാതൃകയായിരിക്കുന്നത്. ജോളിയുടെ പിതാവ് പരേതനായ ഫ്രാൻസിന് മടുക്കക്കുഴി വർഷങ്ങൾക്ക് മുൻപ് ആനക്കല്ല് നരിവേലിയിൽ ഭവന രഹിതരായ രണ്ട് കുംടുംബങ്ങൾക്ക് പത്ത് സെൻ്റ് സ്ഥലം വീതം ഇരുപത് സെൻ്റും, എരുമേലി മണിപ്പുഴയിലും ഒരു കുടുംബത്തിന് പത്ത് സെൻ്റ് സ്ഥലം സൗജന്യമായി നല്കിയിരുന്നു.
പിതാവിൻ്റ ഇ മാതൃക പിൻതുടർന്ന് ജോളി മടുക്കക്കുഴി പരേതയായ തൻ്റെ മാതാപിതാക്കൾ ഫ്രാൻസിസ് മടുക്കക്കുഴി, സിസിലിയാമ്മ മടുക്കക്കുഴി എന്നിവരുടെ ഓർമ്മക്കായി ആനക്കല്ല് നരിവേലിയിലും, ഭാര്യ സുബിയുടെ മാതാവ് ഏലിയാമ്മ ഉമ്മൻ കല്ല കുളത്തിൻ്റ (കുഞ്ഞമ്മ ടീച്ചറിൻ്റ ) ഓർമ്മക്കായി പറത്താനം വെട്ടുകല്ലാംക്കുഴി കാർഗിൽ പോയിൻ്റിലും കുടിവെള്ള പദ്ധതികൾക്കായി സ്ഥലം സൗജന്യമായി നല്കാൻ തീരുമാനിച്ചത് എന്ന് ജോളി മടുക്കക്കുഴിയും ,ഭാര്യ സുബി ജോളിയും അറിയിച്ചു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.