കൊച്ചി- ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ യുകെ മലയാളിക്ക് ആകസ്മിക മരണം

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : കൊച്ചി- ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ യുകെ മലയാളിക്ക് ആകസ്മിക മരണം. ബ്രിട്ടനിലെ നോട്ടിങ്ങാമിന് സമീപം ഡെര്‍ബിഷെയറിലെ ഇല്‍ക്കിസ്റ്റണില്‍ താമസിക്കുന്ന ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ് ആണ് നാട്ടില്‍നിന്നുള്ള മടക്കയാത്രക്കിടെ മരിച്ചത്. ഇന്നലെ രാവിലെ കൊച്ചിയില്‍നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എ1- 149 വിമാനത്തിലായിരുന്നു സംഭവം.

ഭര്‍ത്താവിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ ഭാര്യ സോഫിയയ്ക്കു മുന്നിലേക്കെത്തിയത് നെഞ്ചകം പിളര്‍ക്കുന്ന മരണവാര്‍ത്തയായിരുന്നു. യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ദിലീപിന് യാത്രക്കാരിലെ മെഡിക്കല്‍ പ്രഫഷണല്‍സിന്‍റെ സഹായത്തോടെ അടിയന്തര മെഡിക്കല്‍ സഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിമാനം ലണ്ടനിലേക്ക് പറക്കുന്നതിനിടെ തന്നെ എയര്‍ ഇന്ത്യയുടെ കൊച്ചിയിലെയും ലണ്ടനിലെയും ഓഫിസുകളിലേക്ക് അടിയന്തര സന്ദേശം ലഭിച്ചിരുന്നു.

അടിയന്തര മെഡിക്കല്‍ സഹായം ആവശ്യമുണ്ടെന്നും യാത്രക്കാരന്‍റെ അടുത്ത ബന്ധുക്കളെ കണ്ടെത്തി വിവരം അറിയിക്കണമെന്നുമായിരുന്നു സന്ദേശം. വിമാനം ലാന്‍ഡുചെയ്തപ്പോഴേക്കും പോലീസിന്‍റെയും അംബുലന്‍സിന്റെയും സഹായം ആവശ്യമുണ്ടെന്നു സന്ദേശമെത്തിയതായാണ് വിവരം. ദിലീപിന്‍റെ മൃതദേഹം ഇപ്പോഴും ഹീത്രൂ വിമാനത്താവളത്തില്‍ തന്നെയാണുള്ളത്. പോലീസ് സഹായത്തോടെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കൂ. വിമാനത്തില്‍ വെച്ചുതന്നെ മരണം സംഭവിച്ചതിനാല്‍ പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ ആവശ്യമായി വരും. മൂവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹം നിര്‍മല കോളേജിലെ പൂര്‍വവിദ്യാര്‍ഥിയാണ്. ആദ്യഭാര്യയുടെ മരണശേഷം പാകിസ്ഥാന്‍ സ്വദേശിയായ സോഫിയയെ വിവാഹം കഴിച്ചു. മൂന്നു മക്കളുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...