ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷൻ കരടുകളടക്കം ചോദ്യം ചെയ്ത് കെപിസിസി ഭാരവാഹി നൗഷാദലി നൽകിയ ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയത്. ഭരണ പരിഷ്കാര നിർദ്ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോൾ ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷ ഉച്ചക്ക് ശേഷം പരിഗണിക്കും.

ലക്ഷദ്വീപിൽ നിലവിലുളള ഭരണ പരിഷ്കാരങ്ങളും ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളും നിയമവിരുദ്ധമാണെന്നായിരുന്നു പൊതുതാൽപര്യ ഹർജിയിലെ വാദം. അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്ത് നിന്നുമുണ്ടായ നടപടികൾ ദ്വീപിന്റെ പാരമ്പര്യ-സാംസ്കാരിക തനിമയ്ക്ക് കോട്ടം വരുത്തിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുണ്ട്. എന്നാല്‍ കരടുകളിന്മേലുള്ള തർക്കങ്ങളും ശുപാർശകളും പരിഗണിച്ചതിന് ശേഷം മാത്രമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കൂവെന്നാണ് ദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....