സ്ത്രീകളെ ശല്യം ചെയ്ത മൂന്ന് യുവാക്കളെ മരത്തില്‍ കെട്ടിയിട്ട് തല്ലി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സ്ത്രീകളെ ശല്യം ചെയ്ത മൂന്ന് യുവാക്കളെ മരത്തില്‍ കെട്ടിയിട്ട് തല്ലി നാട്ടുകാര്‍. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. പ്രദേശവാസികളാണ് യുവാക്കള്‍ക്ക് വിചിത്രമായ വിചാരണയും ശിക്ഷയും നടപ്പിലാക്കിയത്. തിരുപ്പത്തൂര്‍ ജില്ലയിലെ ഗൗതം, കാര്‍ത്തിക്, വല്ലരസു എന്നിവരാണ് പിടിയിലായത്.

വിചാരണ നടത്തിയ ശേഷം യുവാക്കളെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. ചരക്ക് വാഹനത്തില്‍ കയറി ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന ഒരു കൂട്ടം സ്ത്രീകളെ ഏഴംഗ സംഘം പിന്തുടരുകയും അശ്ലീലചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് ആരോപണം. ഇത് പിന്നീട് വാഹനത്തിന്റെ ഡ്രൈവറുമായി തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു.

ഇതിനുപിന്നാലെ സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന വാഹനം സംഘം തടയുകയും ചെയ്തു. ഇതറിഞ്ഞെത്തിയ പ്രദേശവാസികള്‍ സംഘത്തിലെ മൂന്ന് പേരെ ഓടിച്ചിട്ട് പിടികൂടി. എന്നാല്‍ കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. പിടികൂടിയവരെ കെട്ടിയിട്ട് മര്‍ദ്ദിച്ചതിന് ശേഷം നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...