റാന്നി : വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പ്രോജക്ടിന്റെ ഭാഗമായി പട്ടിക ജാതി കുട്ടികൾക്കുള്ള ലാപ്ടോപ്പ് വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി കെ ജയിംസ് നിർവ്വഹിച്ചു. ഉന്നത വിദ്യാഭ്യാസം നടത്തുന്നവർക്കാണ് ലാപ്ടോപ്പ് നൽകുന്നത്. ലാപ്ടോപ്പിനും പട്ടിക വർഗ കുട്ടികൾക്കുള്ള സ്കോളർഷിപ്പിനുമായി 6 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. പട്ടിക ജാതി വർഗ്ഗ കുട്ടികൾക്ക് പഠന മേശയും കസേരയും നല്കുന്നതിനും പദ്ധതി രൂപീകരിച്ചിട്ടുണ്ട്. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിലെ അഞ്ചാം ക്ലാസ് മുതൽ +2 വരെ പഠിക്കുന്ന കുട്ടികളുടെ രക്ത പരിശോധന നടത്തി പോഷകാഹാരകുറവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും നിർണ്ണയിക്കുന്നതിനും ഒന്നരലക്ഷം രൂപയുടെ പദ്ധതിയും ബോളിവോൾ പരിശീലനത്തിനും യോഗ പരിശീലനത്തിനും 250000 രൂപയുടെയും പ്രോജക്ടുകൾ ഉണ്ട്.
ഉന്നത വിദ്യാഭ്യാസം നടത്തുന്ന പട്ടിക വർഗ്ഗ കുട്ടികൾക്ക് മെറിറ്റോറിയൽ സ്കോളർഷിപ്പിനും പണം മാറ്റി വെച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ രമാദേവി, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ നിഷ അലക്സ്, വികസനകാര്യ സ്റ്റാന്റിങ് ചെയർമ്മാൻ ഇ വി വർക്കി, പഞ്ചായത്തംഗങ്ങളായ റ്റി കെ രാജൻ, എം.ജെ ജിനു, ഷാജി കൈപ്പുഴ സെക്രട്ടറി അജയഘോഷ്, നിർവ്വഹണ ഉദ്യോഗസ്ഥ രാജി എന്നിവര്‍ പ്രസംഗിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033