പൊതുനിരത്തിലെ അഭ്യാസ പ്രകടനങ്ങള്‍ ; പോലീസിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ച വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. മൂവാറ്റുപുഴ നിര്‍മല കോളജ് വിദ്യാര്‍ഥിനിയാണ് അപകടത്തില്‍ മരിച്ചത്. തിരക്കേറിയ പ്രദേശത്ത് ഇരുവശവും നോക്കി ശ്രദ്ധയോടെ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു വിദ്യാര്‍ഥിനിയെ അമിത വേഗത്തില്‍ ബൈക്കിലെത്തിയ യുവാവ് ഇടിച്ചുതെറിപ്പിച്ചത്. അമിത വേഗത്തിലെത്തിയ വാഹനം കാല്‍നടയാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുന്നത്  ആദ്യ സംഭവമല്ല. കണ്ണൂര്‍ പയ്യാവൂരില്‍ റോഡിന്റെ ഓരം ചേര്‍ന്ന് നടന്നയാളെ മത്സരിച്ചു പാഞ്ഞെത്തിയ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചത് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തന്നെയായിരുന്നു. കോട്ടയത്ത് ആഢംബര ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയതും ഈ അടുത്ത കാലത്ത് തന്നെയാണ്. അപകടങ്ങള്‍ക്കിരയാകുന്ന ചിലര്‍ക്ക് ജീവന്‍ നഷ്‌ടപ്പെടുകയും മറ്റ് ചിലര്‍ ഗുരുതര പരിക്കുകളോടെ വര്‍ഷങ്ങളോളം നരകയാതന അനുഭവിച്ച് ജീവിക്കേണ്ടിയും വരുന്നു.

പ്രധാനമായും സ്‌കൂള്‍ അല്ലെങ്കില്‍ കോളെജുകള്‍ക്ക് മുന്നിലാണ് യുവാക്കള്‍ ബൈക്കുമായി അഭ്യാസപ്രകടനം നടത്തുന്നത്. മറ്റുള്ള വിദ്യാര്‍ത്ഥികളുടെ പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്നത് മാത്രമാണ് ഇത്തരക്കാരുടെ ഉദ്ദേശം. ഹൈല്‍മറ്റ് പോലും ധരിക്കാതെണ് ജീവന്‍ പണയം വെച്ചുകൊണ്ടുള്ള ഇവരുടെ അഭ്യാസപ്രകടനങ്ങള്‍. സ്വന്തം ജീവന് പുറമെ മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നതാണ് ഈ നടപടി. വാഹനങ്ങളെ സഞ്ചാരമാര്‍ഗമായി കാണേണ്ടയിടത്ത് അത് ഷോ ഓഫിനുള്ള ഒരു മാര്‍ഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. പോലീസിന്റെ ശക്തമായ ഇടപെടല്‍ അടിയന്തിരമായി ഉണ്ടാകണം. അപകടങ്ങളെ തടയാന്‍ കോടിക്കണക്കിന് രൂപ ചിലവഴിച്ച് നൂതന സാങ്കേതിക വിദ്യകള്‍ വാങ്ങിക്കൂട്ടി ജനങ്ങളെ പ്രതിസന്ധിയിലാക്കിയത് കൊണ്ട് കാര്യമായില്ല. അപകടങ്ങളുടെ ശരിയായ കാരണം കണ്ടെത്തുകയും അത് ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...