ലഹരി മാഫിയകളെ അമർച്ച ചെയ്യുവാൻ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കന്മാരും മുന്നിട്ടിറങ്ങണം ; ചിറ്റയം ഗോപകുമാർ

For full experience, Download our mobile application:
Get it on Google Play

അടൂർ : ലഹരി മാഫിയകളെ അമർച്ച ചെയ്യുവാൻ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കന്മാരും മുന്നിട്ടിറങ്ങണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. കേരള കോൺഗ്രസ് എം ഏഴംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാമിനും ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് സാം വാഴോട്ടിനും നെടുമൺ ബാങ്ക് ബോർഡ് മെമ്പർ തോമസ് മാത്യുവിനും നൽകിയ സ്വീകരണ സമ്മേളനവും ലഹരി വിരുദ്ധ ക്യാമ്പയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റി അംഗം കെ രാജു അധ്യക്ഷത വഹിച്ചു.

ആഗ്രോ ഫ്രൂട്സ് കോർപ്പറേഷൻ ചെയർമാൻ ബെന്നി കക്കാട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം ഡോ. വർഗീസ് പേരയിൽ, അടൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജി പാണ്ടിക്കുടി, അടൂർ മണ്ഡലം പ്രസിഡണ്ട് ടിബി ജോസഫ്, ഏഴംകുളം ഗ്രാമപഞ്ചായത്ത് അംഗം ബീന ജോർജ്, കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡന്റ് ബെന്നി തേവോട്ട്, നിയോജക മണ്ഡലം സെക്രട്ടറി തോമസ് പേരയിൽ, ഏനാദിമംഗലം മണ്ഡലം പ്രസിഡന്റ് ഷൈജു നെല്ലൂർ പടിഞ്ഞാറ്റതിൽ, പ്രവാസി കോൺഗ്രസ് പ്രസിഡന്റ് എ ജി മാത്യൂസ്, ഏനാത്ത് മണ്ഡലം പ്രസിഡന്റ് ബിനു ജോർജ്, കർഷക യൂണിയൻ കൊടുമൺ മണ്ഡലം പ്രസിഡന്റ് ഗോപിനാഥ പിള്ള, എബി കുരുമ്പേലിൽ, രാജൻ ജോർജ്, സൈമൺ പീടിക കിഴക്കെതിൽ തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...