സര്‍വ്വത്ര വൈഫൈ പദ്ധതിയുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍

For full experience, Download our mobile application:
Get it on Google Play

സര്‍വ്വത്ര വൈഫൈ പദ്ധതി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ കേരളത്തിലേക്കും കൊണ്ടുവരുന്നു. വീട്ടില്‍ ബിഎസ്എന്‍എല്‍ വൈഫൈ കണക്ഷന്‍ ഉള്ളവര്‍ക്ക് വീടിന് പുറത്തുപോയാലും വൈഫൈ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണ് സര്‍വ്വത്ര. റേഞ്ചും ഇന്‍റര്‍നെറ്റും ഇല്ല എന്ന പരാതി പലര്‍ക്കുമുള്ളതാണ്. വീട്ടില്‍ ബിഎസ്എന്‍എല്‍ വൈഫൈ കണക്ഷന്‍ ഉള്ളവര്‍ക്ക് ഇത്തരം സാഹചര്യങ്ങളില്‍ വൈഫൈ റോമിംഗ് സംവിധാനം വഴി എവിടെയിരുന്നും വീട്ടിലെ വൈഫൈ ഫോണില്‍ ഉപയോഗിക്കാം എന്നതാണ് ‘സര്‍വ്വത്ര’ എന്ന ബിഎസ്എന്‍എല്‍ പദ്ധതിയുടെ പ്രത്യേകത.

നിങ്ങള്‍ മറ്റേത് ജില്ലയില്‍ പോയാലും വീട്ടിലെ ബിഎസ്എന്‍എല്‍ വൈഫൈ കണക്ഷന്‍ അവിടെ വെച്ച് ഫോണില്‍ ഉപയോഗിക്കാന്‍ കഴിയും. ബിഎസ്എന്‍എല്ലിന്‍റെ സര്‍വ്വത്ര എന്ന സംവിധാനം ഉപയോഗിച്ചാണ് വീട്ടിലെ വൈഫൈ കണക്ഷന്‍ ഫോണില്‍ ഇന്ത്യയിലെവിടെയും ലഭിക്കുക. സര്‍വ്വത്ര സംവിധാനം ലഭിക്കാന്‍ നിങ്ങള്‍ ഇന്‍റര്‍നെറ്റ് ആക്സസ് ചെയ്യാന്‍ ശ്രമിക്കുന്ന സ്ഥലത്തും ബിഎസ്എന്‍എല്ലിന്‍റെ വൈഫൈ കണക്ഷന്‍ ഉണ്ടാകേണ്ടതുണ്ട്. ഇന്ത്യയിലുനീളം FTTH ശ്യംഖലയുള്ളത് ബിഎസ്എന്‍എല്ലിന്‍റെ സര്‍വ്വത്ര പദ്ധതിക്ക് ഗുണകരമാകും. റെയില്‍വേ സ്റ്റേഷനുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ ഇടങ്ങളില്‍ സുഖമായി ഇത്തരത്തില്‍ ബിഎസ്എന്‍എല്ലിന്‍റെ സര്‍വ്വത്ര വൈഫൈ ഉപയോഗിക്കാന്‍ കഴിയും. നിങ്ങളൊരു റെയില്‍വേ സ്റ്റേഷനിലാണെങ്കില്‍ അവിടുത്തെ വൈഫൈയുമായി വീട്ടിലെ വൈഫൈ ബന്ധിപ്പിച്ചാണ് ഫോണില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാവുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....