പുതുച്ചേരിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

പുതുച്ചേരി : പുതുച്ചേരിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്. 13 കോണ്‍ഗ്രസ് നേതാക്കളാണ് ബി.ജെ.പിയില്‍ ചേരുന്നത്. പാര്‍ട്ടിയുടെ അഞ്ച് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ ബി.ജെ.പിയില്‍ ചേരാനായി രാജിവെച്ചു. രാജിയ്‌ക്ക് ശേഷം നേതാക്കള്‍ ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച നടത്തി.

അതേസമയം രാജിവെച്ച പുതുച്ചേരി പൊതുമരാമത്ത് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.നമശിവായം ബി.ജെ.പിയില്‍ ചേര്‍ന്നതായി സൂചനയുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ബി.ജെ.പി നേതൃത്വം പുറത്തുവിട്ടിട്ടില്ല. നമശിവായവുമായി ബന്ധപ്പെട്ട വൃത്തങ്ങളും ഇത് സ്ഥിരീകരിച്ചിട്ടില്ല.

നമശിവായം ഇന്നലെ ഡല്‍ഹിയില്‍ എത്തി ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നാണ് നിലവിലെ വിവരം. 31ന് പുതുച്ചേരിയില്‍ നടക്കുന്ന ബി.ജെ.പി സമ്മേളനത്തില്‍ കേന്ദ്രനേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ നമശിവായം പാര്‍ട്ടിയില്‍ ചേര്‍ന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാദ്ധ്യത. അദ്ദേഹത്തിനൊപ്പമാകും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ബി.ജെ.പിയില്‍ ചേരുക. നമശിവായത്തിന്റെ മണ്ഡലമായ വില്യന്നൂരില്‍ അദ്ദേഹത്തിന്റെ അണികളില്‍ പലരും കോണ്‍ഗ്രസ് വിട്ടതായി സൂചനയുണ്ട്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇതിനകം ഇരുപതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുറത്താക്കിയിട്ടുണ്ട്. അവര്‍ നമശിവായത്തോടൊപ്പം ബി.ജെ.പിയില്‍ ചേരുമെന്നും അദ്ദേഹമുവായി ബന്ധപ്പെട്ടവര്‍ പറയുന്നു. നമശിവായത്തോടൊപ്പം ഒസുഡു മണ്ഡലത്തിലെ എം.എല്‍.എയായ ദീപാഞ്ജനും കഴിഞ്ഞദിവസം രാജിവെച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...