പുതുച്ചേരിയില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി ഒരു എംഎല്‍എ കൂടി രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

പുതുച്ചേരി : പുതുച്ചേരിയില്‍ വി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അവിശ്വാസ വോട്ടെടുപ്പിനെ നേരിടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി ഒരു എംഎല്‍എ കൂടി രാജിവെച്ചു. കോണ്‍ഗ്രസ് എംഎല്‍എ കെ ലക്ഷ്മി നാരായണന്‍ ആണ് ഇന്ന് രാജിവെച്ചത്. നാളെയാണ് പുതുച്ചേരി സര്‍ക്കാറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ വോട്ടെടുപ്പ് നടക്കുക. കോണ്‍ഗ്രസില്‍നിന്നും രാജിവെക്കുന്ന അഞ്ചാമത്തെ എംഎല്‍എയാണ് ലക്ഷ്മിനാരായണന്‍.

ഇതോടെ കോണ്‍ഗ്രസിന് നിലവില്‍ സ്പീക്കറടക്കം ഒന്‍പത് എംഎല്‍എമാരാണ് ഉള്ളത്. ഡിഎംകെയുടെ മൂന്നും ഒരു സ്വതന്ത്ര എംഎല്‍എയുടെ പിന്തുണയുടമടക്കം 13 പേരുടെ പിന്തുണയാണ് യുപിഎക്കുള്ളത്.

പ്രതിപക്ഷത്ത് ഓള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസ്, എ ഐ എ ഡി എം കെ എന്നിവര്‍ക്കായി 11 എംഎല്‍എമാരുണ്ട്. കൂടാതെ ബിജെപിയുടെ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമുണ്ട്. ഇതടക്കം എന്‍ഡിഎക്ക് 14 പേരുടെ അംഗബലമാണുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...