പുതുവൽ-മങ്ങാട് റോഡ് നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കും : അഡ്വ. കെ യു ജനീഷ്കുമാർ എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുതുവൽ-മങ്ങാട് റോഡ് നിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ്കുമാർ എം.എൽ.എ പറഞ്ഞു. പുതുവൽ-മങ്ങാട് റോഡിന്റെ നിർമ്മാണോദ്ഘാടനം പുതുവൽ ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു എംഎൽഎ. സംസ്‌ഥാന സർക്കാർ അഞ്ചുകോടി രൂപ ചെലവിൽ പുതുവൽ മുതൽ കുന്നിട വരെയുള്ള ഭാഗം ബി എം ആൻഡ് ബി സി ആധുനിക നിലവാരത്തിലാണ് നിർമ്മിക്കുന്നത്. 2024 സംസ്‌ഥാന ബജറ്റിൽ കുന്നിട മങ്ങാട് ചെളികുഴി ഭാഗം ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിന് 10 കോടിരൂപയും വകയിരുത്തിയിട്ടുണ്ട്. പ്രവൃത്തിയുടെ പൂർത്തീകരണത്തോടുകൂടി ഈ പ്രദേശങ്ങളിലെ ഗതാഗത പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. കോന്നി നിയോജക മണ്ഡലത്തിലൂടെ കടന്നു പോകുന്ന 9.68 കി.മി നീളമുള്ള റോഡാണ് മങ്ങാട് -ചായലോട് -പുതുവൽ റോഡ്. പ്രവൃത്തിയിൽ നിലവിലെ ക്യാരേജ് വേയുടെ വീതിയിൽ തന്നെ ബി എം ആൻഡ് ബി സി ടാറിംഗ് ചെയ്യുന്നതിനും കൂടാതെ ഏഴ് കലുങ്കുകളുടെ പുനഃനിർമ്മാണവും അവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണഭിത്തി നിർമ്മാണം, ഓട, ഐറിഷ് ഡ്രെയിൻ, പൂട്ടുകട്ട പാകൽ, മറ്റ് ഗതാഗത സുരക്ഷാസംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

വരുന്ന ഘട്ടങ്ങളിൽ ശേഷിക്കുന്ന കുന്നിട മുതൽ മങ്ങാട് വരെയുള്ള ഭാഗം കൂടി നവീകരിക്കുന്നതോടുകൂടി മൗണ്ട് സിയോൻ മെഡിക്കൽ കോളേജ് കിൻഫ്രപാർക്ക് എന്നിവിടങ്ങളിലേക്കുള്ള ഗതാഗത സൗകര്യം ഉന്നതനിലവാരത്തിൽ ആവും. ഈ റോഡിൻ്റെ വികസനം പ്രാദേശിക ടൂറിസം പദ്ധതിയുടെ വളർച്ചയ്ക്ക് വളരെയധികം മുതൽക്കൂട്ടാണ്. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രാജഗോപാലൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി മണിയമ്മ, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി അനിൽകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജെ ലതാ, വിദ്യാ ഹരികുമാർ, സംഘാടക സമിതി കൺവീനർ ആർ. അനീഷ്കുമാർ, പി സി കെ ഡയറക്ടർ ബോർഡ് അംഗം പ്രൊഫ.കെ. മോഹൻ കുമാർ, തൃതല പഞ്ചായത്ത്‌ അംഗങ്ങൾ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...