Wednesday, July 2, 2025 3:37 pm

പുളിക്കീഴ് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് : മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ പഞ്ചായത്തിലെ പുളിക്കീഴ് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍ദേശിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.

സ്ഥാനാര്‍ഥി/രാഷ്ട്രീയ പാര്‍ട്ടിയോ തയ്യാറാക്കുന്ന ഡമ്മി ബാലറ്റ് പേപ്പറിന് വലുപ്പത്തിലോ നിറത്തിലോ അസലിനോട് സാമ്യം ഉണ്ടാവരുത്. ജില്ല പഞ്ചായത്തിന്റെ ബാലറ്റ് പേപ്പറിനോട് സാമ്യം വരുന്ന സ്‌കൈ ബ്യൂ നിറത്തില്‍ ഡമ്മി ബാലറ്റ് തയ്യാറാക്കരുത്. ഒരു സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും മാത്രമായി തയാറാക്കണം. പോളിംഗ് ബൂത്തിന് 200 മീറ്റര്‍ ചുറ്റളവില്‍ ബൂത്തുകെട്ടി സ്ലീപ്പ് വിതരണം നടത്തരുത്. ഇലക്ഷന്‍ ചിലവുകള്‍ 30 ദിവസത്തിനകം (09.12.2022) ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കണം. നിര്‍ദേശങ്ങള്‍ അതത് പാര്‍ട്ടികള്‍ കൃത്യമായി പാലിക്കുന്നത് ഉറപ്പു വരുത്തണമെന്നും കളക്ടര്‍ പറഞ്ഞു.

പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഓരോ സമ്മതിദായകനും പ്രിസൈഡിംഗ് ഓഫീസറുടെയോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള പോളിംഗ് ഓഫീസറുടെയോ മുന്‍പാകെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിപ്പിച്ച എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിയുടെ ആറുമാസ കാലയളവിന് മുമ്പ് നല്‍കിയിട്ടുള്ള ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഇവയിലേതെങ്കിലും ഒന്നും, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള വോട്ടര്‍ സ്ലിപ്പും കൊണ്ടുവരേണ്ടതാണെന്നും കളക്ടര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഉപവരണാധികാരിയും അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റുമായ ബി. രാധാകൃഷ്ണന്‍, ഡിസിസി ജനറല്‍ സെക്രട്ടറി സജി കൊട്ടയ്ക്കാട്, കേരള കോണ്‍ഗ്രസ്(എം) ജില്ല സെക്രട്ടറി അഡ്വ. ബിജോയ് തോമസ്, ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറി ആര്‍. ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മഹിളാ സാഹസ് കേരളയാത്ര സമാപിച്ചു

0
ചെങ്ങന്നൂർ : മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ നയിക്കുന്ന...

മന്ദമരുതി – കക്കുടുമൺ റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണം : അനീഷ് വരിക്കണ്ണാമല

0
റാന്നി : 20 വർഷത്തിൽ അധികമായി അറ്റകുറ്റപ്പണികൾ നടത്താതെ മന്ദമരുതി -...

സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാമെന്ന് ഹൈക്കോടതി

0
കൊച്ചി: പ്രദർശനാനുമതി നിഷേധിക്കപ്പെട്ട സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ്...

പള്ളിക്കലില്‍ വൈദ്യുതി മുടക്കം പതിവ് ; പരാതി പറഞ്ഞ് മടുത്ത് നാട്ടുകാര്‍

0
പള്ളിക്കൽ : മഴക്കാലമാകുമ്പോൾ പള്ളിക്കൽ നിവാസികൾ നേരിടുന്ന ഏറ്റവും വലിയ...