ചെങ്ങന്നൂർ: മിണ്ടാപ്രാണിയോട് കൊടും ക്രൂരത. പുലിയൂർ കാരയ്ക്കാട്ടേത്ത് കെ.വി.മാത്യുന്റെ (മോൻസി) പത്ത് ലിറ്റർ പാൽ കറക്കുന്ന സങ്കരവർഗ്ഗത്തിൽ പെട്ട പശുവിന്റെ രണ്ട് കൊമ്പുകളും സാമൂഹ്യ വിരുദ്ധർ കഴിഞ്ഞ ദിവസം രാത്രി മൂർച്ചയേറിയ ആയുധമുപയോഗിച്ച് മാരകമായി വെട്ടിമുറിച്ചു.
60,000 രുപ വിലമതിക്കുന്ന പശുവിന്റെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്. മോന്‍സി 10 പശുക്കളെ വളര്‍ത്തുന്നുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 5 മണിയോടെ പശുവിനെ കറക്കുന്നതിനായി തൊഴുത്തിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മുറിഞ്ഞ കൊമ്പുകൾ താഴെ കിടക്കുന്നുണ്ടായിരുന്നു. പശു ചോര വാർന്ന് തൊഴുത്തിൽ കിടക്കുകയായിരുന്നു. പശു ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ചികിൽസിക്കുവാനായി 5000 ത്തോളം രൂപ ചിലവായി. കൂടാതെ പനിബാധിച്ച് ക്ഷീണിക്കുകയും പാൽ കുറയുകയും ചെയ്തതായി മോൻസി പറഞ്ഞു. ചെങ്ങന്നൂർ സി.ഐക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടിയവരെ പോലീസ് പിടികൂടി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മുൻപും മാത്യുവിന്റെ വീട്ടിൽ നിന്നും ഈ സാമൂഹ്യ വിരുദ്ധർ മോഷണങ്ങളും ആക്രമണങ്ങളും നടത്തിയിട്ടുണ്ട്.