കൊടും ക്രൂരത ; തൊഴുത്തിൽ കെട്ടിയിരുന്ന കറവപ്പശുവിന്റെ കൊമ്പുകൾ സാമൂഹ്യ വിരുദ്ധർ വെട്ടി അരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: മിണ്ടാപ്രാണിയോട് കൊടും ക്രൂരത. പുലിയൂർ കാരയ്ക്കാട്ടേത്ത് കെ.വി.മാത്യുന്റെ (മോൻസി) പത്ത് ലിറ്റർ പാൽ കറക്കുന്ന സങ്കരവർഗ്ഗത്തിൽ പെട്ട പശുവിന്റെ രണ്ട് കൊമ്പുകളും സാമൂഹ്യ വിരുദ്ധർ കഴിഞ്ഞ ദിവസം രാത്രി മൂർച്ചയേറിയ ആയുധമുപയോഗിച്ച് മാരകമായി വെട്ടിമുറിച്ചു.

60,000 രുപ വിലമതിക്കുന്ന പശുവിന്റെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്. മോന്‍സി 10 പശുക്കളെ വളര്‍ത്തുന്നുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 5 മണിയോടെ പശുവിനെ കറക്കുന്നതിനായി തൊഴുത്തിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മുറിഞ്ഞ കൊമ്പുകൾ താഴെ കിടക്കുന്നുണ്ടായിരുന്നു. പശു ചോര വാർന്ന് തൊഴുത്തിൽ കിടക്കുകയായിരുന്നു. പശു ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ചികിൽസിക്കുവാനായി 5000 ത്തോളം രൂപ ചിലവായി. കൂടാതെ പനിബാധിച്ച് ക്ഷീണിക്കുകയും പാൽ കുറയുകയും ചെയ്തതായി മോൻസി പറഞ്ഞു. ചെങ്ങന്നൂർ സി.ഐക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടിയവരെ പോലീസ് പിടികൂടി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മുൻപും മാത്യുവിന്റെ വീട്ടിൽ നിന്നും ഈ സാമൂഹ്യ വിരുദ്ധർ മോഷണങ്ങളും ആക്രമണങ്ങളും നടത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...