പുല്ലാട് : കോവിഡ് 19 പശ്ചാത്തലത്തിൽ പുല്ലാട് നാട്ടുകൂട്ടത്തിന്റെ ഇടപെടീലുകൾ ശ്രദ്ധേയമായി. പേടി വേണ്ട ജാഗ്രത മതി എന്ന സംസ്ഥാന സർക്കാരിന്റെ ബ്രേക്ക് ദി ചെയിൻ എന്ന ക്യാമ്പയിയിന്റെ ഭാഗമായി കൈകഴുകൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് തുടങ്ങിയത്. തുടർന്ന് ലോക്ക് ഡൌൺ നേരിട്ട സാഹചര്യത്തിൽ പച്ചക്കറി കിറ്റ്, പലവ്യഞ്ജന കിറ്റ്, മരുന്നുകൾ തുടങ്ങിയ അവശ്യ സാധനങ്ങളും വീടുകളിൽ എത്തിച്ചു. ആദ്യ ഘട്ടത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്കും തുടർന്ന് അടുത്ത ഘട്ടത്തിൽ തദ്ദേശവാസികളുടെ ഇടയിലുമാണ് പുല്ലാട് നാട്ടുകൂട്ടത്തിന്റെ കൈത്താങ്ങലുകൾ എത്തിയത്. ആയിരത്തി ഇരുപതിൽപരം വീടുകളിലും പതിനഞ്ചോളം അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും സഹായം എത്തിച്ചു.
പച്ചക്കറി കിറ്റുകളുടെ ഉത്ഘാടനം കോയിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോൻസി കിഴക്കേടത്തും പലവ്യഞ്ജന കിറ്റുകളുടെ ഉത്ഘാടനം കോയിപ്പുറം ഗ്രാമ പഞ്ചായത്ത് അംഗം ഷിബു കുന്നപ്പുഴയും ഉത്ഘാടനം ചെയ്തു. നാട്ടുകൂട്ടം പ്രസിഡന്റ് ജോർജ് കുന്നപ്പുഴ, രഞ്ജിത് പി ചാക്കോ, അനീഷ് വരിക്കണ്ണാമല, ജോസ് പുല്ലാട്, അരുൺ മോഹൻ, ജോബി വടക്കെത്ര,ബിനു കുമാർ കടപ്ര, രാജു മാമൻ, ജിബി പൊയ്കയിൽ, തങ്കച്ചൻ, പ്രജോദ്, ജിക്സൺ, കേശു, സുരേഷ്, സുനിൽ, മധു, ബിജു കുറ്റികാല എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി. കോയിപ്പുറം, ഇരവിപേരൂർ ഗ്രാമ പഞ്ചായത്തുകളുടെ കമ്മ്യൂണിറ്റി കിച്ചനുകളിൽ പുല്ലാട് നാട്ടുകൂട്ടത്തിന്റെ സഹായങ്ങൾ എത്തപ്പെട്ടു.