ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പുല്‍വാമയിലെ സദൂറയില്‍ സൈന്യം മൂന്നു ഭീകരരെ വധിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് തെരച്ചില്‍ തുടരുന്നതായി കാഷ്മീര്‍ പോലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ താഴ്വരയില് കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഏഴായി. വെള്ളിയാഴ്ച ഷോപ്പിയന്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് തെരച്ചില്‍ നടത്തവേ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തതോടെ സേന തിരിച്ചടിക്കുകയായിരുന്നു.
ജമ്മു കാഷ്മീരിലെ പുല്‍വാമയിലെ സദൂറയില്‍ സൈന്യം മൂന്നു ഭീകരരെ വധിച്ചു
RECENT NEWS
Advertisment