പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാത : പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഉന്നതതല യോഗം ഏഴിന്

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കെ.എസ്.ടി.പി അധികൃതരുടെ ഉന്നതതലയോഗം സെപ്റ്റംബര്‍ ഏഴിന് നടക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കുള്ള പൊതു പരാതികളും വ്യക്തിഗത പരാതികളും ഇതില്‍ പരിഗണിക്കും. കൂടാതെ റോഡ് നിര്‍മാണത്തിലുള്ള മെല്ലെപ്പോക്ക് അവസാനിപ്പിക്കാനും നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തീകരിക്കുവാനുമുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

കെ.എസ്.ടി.പി ഏറ്റെടുത്ത സ്ഥലം ചില വസ്തു ഉടമകള്‍ കൈയേറി എന്ന പരാതി നേരത്തെ ഉണ്ടായിരുന്നു. എം.എല്‍.എയുടെ നിര്‍ദേശപ്രകാരം പുതിയ സര്‍വേയറെ ഇതിനായി നിയോഗിച്ചു. റോഡിന്റെ അറ്റകുറ്റപ്പണിക്കിടെ പൈപ്പുകള്‍ തകരാറിലായി ആറുമാസക്കാലം ഇട്ടിയപ്പാറയിലും റാന്നി ടൗണിലും കുടിവെള്ള വിതരണം നിലച്ചത് എം.എല്‍.എയുടെ ഇടപെടല്‍മൂലം പുനരാരംഭിച്ചിരുന്നു. പെരുമ്പുഴ ടൗണ്‍ മുതല്‍ ബ്ലോക്ക് പടി വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. ഇതും യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി കടുംപിടുത്തം ; സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നടത്തിയ നിർണ്ണായക ചർച്ച പാളി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി പങ്കിടുന്നതിനെ ചൊല്ലി ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ...

ട്രംപും നെതന്യാഹുവും തമ്മിൽ അസ്വാരസ്യമോ? യുഎസ്-ഇസ്രയേൽ ഭിന്നതകളെക്കുറിച്ച് തുറന്നുപറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു

0
​തെൽ അവീവ്: ലെബനനിലെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...