കോടികള്‍ ചെലവഴിക്കുന്ന പുനലൂർ – മൂവാറ്റുപുഴ പാതയുടെ നിർമ്മാണത്തിന് നിലവാരം പാലിക്കുന്നില്ല

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണത്തിന് നിലവാരം ഇല്ലെന്ന് പരാതി. ഓടകള്‍ക്ക് മുകളില്‍ മൂടിയായി ഇടുന്ന കോണ്‍ക്രീറ്റ് സ്ലാബുകള്‍ തീര്‍ത്തും ബലക്ഷയമെന്നും വാഹനം കയറുമ്പോള്‍ സ്ലാബുകള്‍ തകരുന്നതായും ആക്ഷേപമുണ്ട്.

റാന്നി പെരുമ്പുഴ ബസ് സ്റ്റാന്റിലേക്ക് റോഡിൽ നിന്നുകയറുന്ന ഭാഗത്തെ ഓടയുടെ സ്ലാബുകള്‍  ബസ് കയറിയതിനെ തുടർന്ന് കഴിഞ്ഞദിവസം ഒടിഞ്ഞു തകർന്നിരുന്നു. നിലവാരം കുറഞ്ഞ നിര്‍മ്മാണ സാമഗ്രികളാണ് റോഡുപണിക്ക് ഉപയോഗിക്കുന്നതെന്നുള്ള ആക്ഷേപവുമായി നാട്ടുകാർ രംഗത്ത് വന്നിരുന്നു. കോടികള്‍ ചെലവഴിച്ച് ഉന്നത നിലവാരത്തില്‍ പണിയുന്ന റോഡ്‌, പണി പൂര്‍ത്തിയാകുന്നതിന് മുമ്പ് തകരുന്നത് ഗുരുതരമാണെന്നും നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഇനിയും ഉപയോഗിച്ചാല്‍ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ഒടിഞ്ഞ സ്ലാബുകൾ മാറ്റി പുതിയത് സ്ഥാപിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....