ബംഗലൂരു : ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കന്നഡ സൂപ്പര്‍ താരം പുനീത് രാജ്‍കുമാറിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുന്നു. ബംഗലൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ ഇന്ന് രാവിലെയാണ് താരത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആരോഗ്യനില വളരെ ഗുരുതരമാണെന്നും ഒന്നും പറയാന്‍ സാധിക്കില്ല എന്നുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി വൃത്തങ്ങൾ ഉടൻ പുറത്ത് വിടും. നടൻ രാജ്‌കുമാറിന്റെ പുത്രനാണ് പുനീത്. അപ്പു എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന പുനീത് ബാലതാരമായാണ് സിനിമയിലെത്തുത്. മുപ്പതോളം കന്നഡ ചിത്രങ്ങളിൽ നായകവേഷം കൈകാര്യം ചെയ്തു.