മകൾക്കൊപ്പം വീട്ടിൽ കാമുകനെ കണ്ടതിന് ശിക്ഷ ; അമ്മ മകളെ കഴുത്തുഞെരിച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: വീട്ടിൽ മകൾക്കൊപ്പം കാമുകനെ കണ്ടതിൽ കുപിതയായി അമ്മ മകളെ കഴുത്തു ‌ഞെരിച്ചു കൊന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഹൈദരാബാദിലെ ഇബ്രാഹിംപട്ടണത്തിലായിരുന്നു സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്ത് മകൾ കാമുകനെ വിളിച്ചുവരുത്തിയെന്ന് ആരോപിച്ച് മർദിക്കുകയും തുടർന്ന് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. 19 വയസുകാരിയായ ഭാർഗവിയാണ് സ്വന്തം വീട്ടിനുള്ളിൽ വെച്ച് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ ഭാർഗവിയെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോയ അമ്മ ജൻഗമ്മ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായാണ് തിരിച്ചെത്തിയത്. ഈ സമയം ഭാർഗവിയുടെ കാമുകനായ യുവാവ് വീട്ടിലുണ്ടായിരുന്നു. അമ്മ വീട്ടിൽ കയറി യുവാവിനെ പുറത്താക്കി. ശേഷം ഇതേച്ചൊല്ലി ഭാർഗവിയോടെ കയർക്കുകയും ഉപദ്രവിക്കുകയും ചെയ്തു.

മർദനത്തിനൊടുവിലാണ് സാരി ഉപയോഗിച്ച് ഭാർഗവിയുടെ കഴുത്ത് ‌‌‌ഞെരിച്ച് കൊന്നതെന്ന് പോലീസ് പറയുന്നു. ഭാർഗവിയെ ഉപദ്രവിക്കുന്നതും കൊലപ്പെടുത്തിയതും ജനലിലൂടെ കണ്ട പ്രായപൂർത്തിയാവാത്ത സഹോദരനാണ് അമ്മയ്ക്കെതിരെ പോലീസിൽ പരാതി നൽകിയത്. സംഭവം പൂർണമായി സഹോദരൻ കണ്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഭാർഗവിക്ക് കുടുംബാംഗങ്ങൾ വിവാഹാലോചനകൾ നടത്തിവരികയായിരുന്നു എന്നും എത്രയും വേഗം വിവാഹം നടത്താനായിരുന്നു പദ്ധതിയെന്നും പോലീസ് കണ്ടെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....