പത്തനംതിട്ട : ഫലസ്തീനിലെ ജനങ്ങളെ കൂട്ടക്കുരുതിക്കിരയാക്കുന്ന ഇസ്രയേലിൻ്റെ നടപടി അപലപനീയമാണെന്നും ഇസ്രയേലി ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്നും കേരള ജമാഅത്ത് ഫെഡറേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും യു.എന്‍ പ്രമേയങ്ങള്‍ക്കും വിരുദ്ധമായി ഫലസ്തീൻ ജനതയെ ആട്ടിപ്പായിക്കുയാണ്. അവരുടെ ഭൂമി തട്ടിയെടുത്ത് ജൂത കോളനികള്‍ ഉണ്ടാക്കുന്നു. ഗസ വര്‍ഷങ്ങളായി ഉപരോധത്തിനിരയാണ്. അവര്‍ക്ക് വൈദ്യുതി ഏതാനും മണിക്കൂറുമാത്രം. വ്യാപാരവും ജോലിയും പരിമിതമായി മാത്രം അംഗീകരിക്കുന്നു. അടുത്തകാലത്തായി അല്‍ അഖ്സ പള്ളിയിലും മറ്റും ഇസ്രായേലി പട്ടാളം കടന്നുകയറി കുഴപ്പം സൃഷ്ടിക്കുന്നു. മനുഷ്യരെന്ന നിലക്കുള്ള അന്തസ്സുപോലും നിഷേധിക്കപ്പെടുന്നു. ഭക്ഷണവും ശുദ്ധജലവും ചികിത്സയും നിഷേധിക്കുന്നു. ഇന്ധനമില്ലാത്തതിനാല്‍ ഒരേ ഒരു വൈദ്യുത നിലയവും പ്രവര്‍ത്തനം നിര്‍ത്തി.
ഇത്തരം ക്രൂരതകളെ ഇന്ത്യ അംഗീകരിക്കുന്നതിന് തുല്യമാണ് ഇസ്രയേലിന് നൽകുന്ന പിന്തുണയെന്നും ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിക്കാൻ ഇന്ത്യൻ സർക്കാർ തയ്യാറാകണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഹാജി സി എസ് യൂസഫ് മോളൂട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എച്ച് അബ്ദുറസാഖ് ചിറ്റാർ, ട്രഷറർ രാജാകരീം പറക്കോട്, രക്ഷാധികാരി സി.എച്ച്സൈനുദ്ദീൻ മൗലവി കോന്നി, വർക്കിംഗ് പ്രസിഡൻ്റ് സാലി നാരങ്ങാനം, ഓർഗനൈസിംഗ് സെക്രട്ടറി എം എച്ച് അബ്ദുറഹീം മൗലവി ളാഹ, വൈസ് പ്രസിഡന്റുമാരായ ഷാജി പന്തളം, അൻസാരി ഏനാത്ത്, അബ്ദുല്ലത്തീഫ് മൗലവി കോളാമല, റാസി മൗലവി കുമ്മണ്ണൂർ, സെക്രട്ടറിമാരായ സുബൈർ സാർ കാട്ടൂർ, അബ്ദുറഹീം കുമ്മണ്ണൂർ, ഷംസുദ്ദീൻ കുമ്മണ്ണൂർ, അബ്ദുസ്സലാം പത്തനംതിട്ട, റഹീംകുട്ടി പെരുനാട്, അംഗങ്ങളായ കെ എൻ സൈനുദ്ദീൻ മൗലവി അടൂർ, സലാഹുദ്ദീൻ അടൂർ, ശിഹാബുദ്ദീൻ മൗലവി കോന്നി, കാസിം സാഹിബ് കോന്നി, മുണ്ടക്കയം ഹുസൈൻ മൗലവി, നൗഷാദ് മൗലവി ചിറ്റാർ ടൗൺ, പി എസ് അബ്ദുൽ ഖാദർ മൗലവി കാട്ടൂർ പേട്ട, അബ്ദുറസാഖ് മൗലവി നാരങ്ങാനം, കെ പി സുലൈമാൻ കാട്ടൂർ, ഷുഹൈബ് പന്തളം, സാബു അടൂർ, ശരീഫ് സാഹിബ് വലംചുഴി, സജീവ് കല്ലേലി, മുഹമ്മദ് റാഷിദ് കുലശേഖരപതി, കെ എം സുലൈമാൻ പേഴുംപാറ, അബ്ദുൽ മജീദ് പന്തളം, മുഹമ്മദ് സാദിഖ് കുലശേഖരപതി എന്നിവർ പങ്കെടുത്തു.