വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ; 12 കുട്ടികൾ ആശുപത്രിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് വളയം പൂവ്വംവയൽ എൽ.പി സ്കൂളിലെ 12 വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമായി കുട്ടികളെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ സ്കൂളിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടത്. സ്കൂൾ ബസിന്റെ ഡ്രൈവർക്കും ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ട്. ബസ് ഡ്രൈവർ, പാചകതൊഴിലാളി, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ 14 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ആദ്യം ഇവരെ വളയത്തുളള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടികൾക്ക് ഉച്ചയോടെയാണ് പനിയും ഛർദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായത്. വീടുകളിൽ നിന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. പന്ത്രണ്ട് കുട്ടികൾക്ക് ഒരേ പോലെയുള്ള ശാരീരിക അസ്വസ്ഥതകൾ കണ്ടെത്തിയതിനെ തുടർന്നാണ് സ്കൂളിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്ന നി​ഗമനത്തിലെത്തിയത്. ഇന്നലെ സ്കൂളിൽ സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ കൂട്ടുകറി കഴിച്ച വിദ്യാർത്ഥികൾക്കാണ് ഇത്തരത്തിൽ പ്രശ്നമുണ്ടായിരിക്കുന്നത്. കുട്ടികളുടെ രക്തപരിശോധന അടക്കം നടത്തും. കുട്ടികൾ ചികിത്സയിൽ തുടരുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...