പഞ്ചാബ് : പഞ്ചാബ് ക്യാബിനറ്റ് മന്ത്രി റസിയ സുല്‍ത്താന രാജിവെച്ചു. പി.സി.സി അധ്യക്ഷന്‍ സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ചാണ് രാജി. 117 അംഗ പഞ്ചാബ് നിയമസഭയിലെ ഏക മുസ്ലിം അംഗമാണ് റസിയ സുല്‍ത്താന. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുമായുള്ള അഭിപ്രായ ഭിന്നതയാണ് സിദ്ദുവിന്റെ രാജിക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.
പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തു നിന്നും നവ്‌ജോത് സിങ് സിദ്ദു രാജിവച്ചിരുന്നു. പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇരിക്കാനാവില്ലെന്നറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്തും അയച്ചിരുന്നു. രാജിവെച്ചെങ്കിലും കോണ്‍ഗ്രസില്‍ തുടരുമെന്നും സിദ്ദു അറിയിച്ചിട്ടുണ്ട്.