കനയ്യയും , ജിഗ്നേഷ് മേവാനിയും രാഹുല്‍ ഗാന്ധിയുടെ കൈ പിടിച്ച് കോണ്‍ഗ്രസിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്തെ ഷഹീദ്-ഇ-അസം ഭഗത് സിംഗ് പാര്‍ക്കില്‍ ഭഗത്‌ സിംഗിന് പുഷ്‌പാര്‍ച്ചന നടത്തി രാഹുല്‍ഗാന്ധിയോടൊപ്പം കോണ്‍ഗ്രസിലേക്ക് കൈ പിടിച്ച്‌ കയറി മുന്‍ സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്തില്‍ നിന്നുള‌ള സ്വതന്ത്ര എംഎല്‍‌എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയും. ശേഷം എഐസിസി ആസ്ഥാനത്തെത്തിയ ഇരുവരെയും പാര്‍ട്ടിയിലേക്ക് സംഘടനാ ചുതലയുള‌ള എഐസിസി സെക്രട്ടറി കെ.സി വേണുഗോപാല്‍, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ഛേവാല എന്നിവര്‍ ചേര്‍ന്ന് സ്വാഗതം ചെയ്‌തു.

കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്‌തവര്‍ക്ക് നന്ദിയുണ്ടെന്ന് പറഞ്ഞ കനയ്യ കുമാര്‍ കോണ്‍ഗ്രസിനല്ലാതെ മറ്റൊരു പാര്‍ട്ടിക്കും പ്രതിപക്ഷത്തെ നയിക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ടു. ഭഗത്‌സിംഗിന്റെ രക്തസാക്ഷിത്വ ദിനമായ ഇന്ന് ചരിത്ര ദിനമാണ്. കോണ്‍ഗ്രസ് ഭഗത് സിംഗിന്റെ ധൈര്യം ഉയര്‍ത്തിപ്പിടിത്തുന്ന പാര്‍ട്ടിയാണെന്ന് കനയ്യ കുമാര്‍ പറഞ്ഞു.

ഗാന്ധിജിയുടെ സ്വപ്‌നവും അംബേദ്‌കറുടെ മൂല്യങ്ങളുമാണ് കോണ്‍ഗ്രസിന്റെ അടിസ്ഥാനമെന്നും കനയ്യ പറഞ്ഞു. കനയ്യയുടെത് കമ്മ്യൂണിസ്‌റ്റ് ആശയങ്ങളോടുള‌ള വഞ്ചനയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ പറഞ്ഞു. ആളുകള്‍ വരികയും വഞ്ചിച്ച്‌ പോകുകയും ചെയ്യുന്നു. വ്യക്തിപരമായ പേരിലായിരുന്നു കനയ്യയുടെ രാജിയെന്നും രാജ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...