പഞ്ചാബ് : പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നാണ് പാര്‍ട്ടിയുടെ പേര്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച അമരീന്ദര്‍ രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറി. നവജ്യോത് സിങ് സിദ്ധുവിനെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ അമരീന്ദര്‍ രാജിക്കത്തില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു. സിദ്ദുവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സെപ്റ്റംബറിലാണ് അമരീന്ദര്‍ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെച്ചത്.
‘പഞ്ചാബ് ലോക് കോണ്‍ഗ്രസ്’ – അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു
RECENT NEWS
Advertisment