ചണ്ഡീഗഡ്: ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടുള്ള സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐക്ക് പങ്കുവെച്ച പഞ്ചാബ് ചാരന്‍ അറസ്റ്റില്‍. ഗഗന്‍ദീപ് സിങ് എന്നയാളാണ് പഞ്ചാബ് പോലീസ് അറസ്റ്റു ചെയ്തത്. ഗോപാല്‍ സിങ് ചൗള എന്ന ഖലിസ്ഥാന്‍ ഭീകരനുമായും കടുത്ത ബന്ധമുള്ളയാളെയാണ് ഗഗന്‍ദീപ് സിങ്. ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള സൈനിക നീക്കങ്ങളെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ വര്‍ഷങ്ങളായി പ്രതി ഇന്ത്യന്‍ അതിര്‍ത്തിക്ക് അപ്പുറമുള്ള ഏജന്റിന് ചോര്‍ത്തി നല്‍കുന്നുണ്ട്. സൈനിക വിന്യാസങ്ങളുടെയും തന്ത്രപ്രധാനമായ സ്ഥലങ്ങളുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക രഹസ്യ വിവരങ്ങളാണ് അറസ്റ്റിലായ പ്രതി ചോര്‍ത്തി നല്‍കിയത്.
ഇത് ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗഗന്‍ദീപ് സിങ്ങിന് പാക്കിസ്താൻ ആസ്ഥാനാമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ തീവ്രവാദിയായ ഗോപാല്‍ സിങ് ചൗളയുമായി കഴിഞ്ഞ അഞ്ചുവര്‍ഷമായി ബന്ധമുണ്ടെന്നാണ് പ്രഥമിക അന്വേഷണങ്ങളില്‍ പോലീസ് കണ്ടെത്തിയത്. പാക്കിസ്താൻ ഇന്റലിജന്‍സ് ഓപ്പറേറ്റീവ്‌സുമായി ഗഗന്‍ദീപിനെ പരിചയപ്പെടുത്തുന്നത് ഗോപാല്‍ സിങ്ങാണ്. ഇന്ത്യന്‍ ചാനലുകള്‍ വഴി പ്രതിക്ക് പണവും ലഭിച്ചിട്ടുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഓഫീസറായ ഗൗരവ് യാദവ് പറഞ്ഞു.