Saturday, April 5, 2025 6:24 am

പൂന്തുറയില്‍ ഇളവ് : അഞ്ചു മണി വരെ തുറക്കാന്‍ അനുവദിക്കുo, പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് അനുമതി: കടകംപളളി സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സൂപ്പര്‍ സ്‌പ്രെഡ് റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം പൂന്തുറയില്‍ ഇളവ്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അവശ്യസാധനങ്ങളുടെ കടകള്‍ വൈകിട്ട് അഞ്ചു മണി വരെ തുറക്കാന്‍ അനുവദിക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ 11 മണി വരെയാണ് അനുവദിക്കുന്നത്. ഇതുമൂലം തിരക്ക് വര്‍ധിക്കുന്നുണ്ട്. ഇത് പലപ്പോഴും സാമൂഹിക അകലം ഉറപ്പാക്കാന്‍ സാധിക്കുന്നുണ്ടോ എന്ന ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇതും കൂടി കണക്കിലെടുത്താണ് സമയം നീട്ടിയതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് സപ്ലൈകോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്‍റെയും മൊബൈല്‍ യൂണിറ്റുകള്‍ പൂന്തുറയില്‍ എത്തും. ഇതുവഴി വീടുകളുടെ മുന്നില്‍ നിന്ന് തന്നെ ജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ട്രിപ്പിള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിയാത്ത സാഹചര്യമുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് അതത് പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കും. അതിന് ശേഷം അവരവരുടെ സ്ഥലത്ത് തന്നെ ഇതിന്റെ വില്‍പ്പന നടത്താനും അനുവദിക്കും.

കൂടുതല്‍ ലഭിക്കുന്ന മത്സ്യങ്ങള്‍ മത്സ്യഫെഡിന് നല്‍കാന്‍ കഴിയുന്ന തരത്തില്‍ ക്രമീകരണം ഒരുക്കും. എന്നാല്‍ കന്യാകുമാരിയില്‍ നിന്നും തിരിച്ചും കടലില്‍ കൂടിയുളള യാത്ര അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. പൂന്തുറയില്‍ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് കടകംപളളി സുരേന്ദ്രന്‍ ആരോപിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്തേക്കും

0
കൊച്ചി : വ്യവസായി ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്തേക്കും....

ഐപിഎൽ : മുംബൈയെ 12 റൺസിന് വീഴ്ത്തി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്

0
ലഖ്‌നൗ: അവസാന ഓവർ വരെ ആവേശം അലതല്ലിയ പോരിൽ മുംബൈയെ വീഴ്ത്തി...

ആശാവർക്കർമാരുടെ രാപ്പകൽ സമരം ഇന്ന് 55-ാം ദിവസത്തിലേക്ക്

0
തിരുവനന്തപുരം : ആശാവർക്കർമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവരുന്ന രാപ്പകൽ സമരം ഇന്ന്...

നിരവധി കേസുകള്‍ ; കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് അറസ്റ്റ്

0
ചേര്‍ത്തല : പട്ടണക്കാട് പുതിയകാവ് വീട്ടിൽ സുജിത്ത് (42) നെ കലക്ടറുടെ...