മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ് ; ബി എസ് യെദ്യൂരപ്പ ഹോം ക്വാറന്റൈനില്‍ പോയി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ഔദ്യോഗിക വസതിയായ കൃഷ്ണയിലെ മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഹോം ക്വാറന്റൈനില്‍ പോയി. ഇലക്‌ട്രീഷ്യന്‍, ഡ്രൈവര്‍, പൈലറ്റ് വാഹനത്തിലെ ജീവനക്കാരന്‍ എന്നിവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഔദ്യോഗിക വസതി അടച്ചതിനാല്‍ സ്വകാര്യ വസതിയില്‍ നിന്നാണ് അടുത്ത ആഴ്ച വരെ പ്രവര്‍ത്തിക്കുക. അദ്ദേഹത്തിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ആരോഗ്യം തൃപ്തികരമാണ്. എങ്കിലും ക്വാറന്റൈനില്‍ പോകാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നെന്ന് പൊളിറ്റിക്കല്‍ സെക്രട്ടറി എം പി രേണുകാചാര്യ പറഞ്ഞു.

താന്‍ ആരോഗ്യവാനാണെന്നും താമസസ്ഥലത്ത് തുടര്‍ന്നും ജോലിയില്‍ മുഴുകുമെന്നും യെദ്യൂരപ്പ ഇന്ന് ഉച്ചക്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി യോഗങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കും. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രോട്ടോക്കോളുകള്‍ പിന്തുടരണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. മാസ്‌കുകള്‍ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്ത് കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...